'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ'; വാങ്ങാം ചില കിടിലൻ കാർ അക്സസറീസ് വൻ വിലക്കുറവിൽ

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണില്‍ ഇത് വിലക്കുറവിന്റെ കാലമാണ്. 'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍' എന്ന പേരിലാണ് ഈ ഷോപ്പിങ് ഉത്സവം നടക്കുന്നത്. നിരവധി കാർ അക്സസറീസും ഇത്തരത്തിൽ വിലക്കുറവിൽ ലഭ്യമാണ്. ഇതിൽ പലതും നമ്മുക്ക് ഏറെ ഉപയോഗപ്രദവും വാഹന യാത്രകൾ അനായാസമാക്കുന്നതുമാണ്. ഇത്തരത്തിലുള്ള ചില പ്രോഡക്ടുകൾ പരിചയ​െപ്പടാം.

കാർ ബൂട്ട് ഓർഗനൈസർ

കാറുകളുടെ ബൂട്ട് സ്‌പേസ് പലപ്പോഴും സാധനങ്ങള്‍ വാരിവലിച്ചിടാനുള്ള സ്ഥലമായും ചിലപ്പോഴെങ്കിലും മാറാറുണ്ട്. ആ പ്രശ്‌നം പരിഹരിക്കാനാണ് കാര്‍ ബൂട്ട് ഓര്‍ഗനൈസേഴസ്.

ആഫ്റ്റര്‍മാര്‍ക്കറ്റ് ഗിയര്‍ നോബ്

സാധാരണ ഗിയര്‍ വാഹനങ്ങളില്‍ ഗിയര്‍ മാറ്റുകയെന്നത് തുടര്‍ച്ചയായ പണിയാണ്. പലപ്പോവും വിരസവുമാണത്. സ്‌പോര്‍ട്ടി ഫീലില്‍ ഗിയര്‍ മാറ്റാന്‍ സഹായിക്കും ആഫ്റ്റര്‍മാര്‍ക്കറ്റ് ഗിയര്‍ നോബ്.

ബ്ലൈന്‍ഡ്‌സ്‌പോട്ട് മിറേഴ്‌സ്

ഡ്രൈവിങിനിടെ പലപ്പോഴും തലവേദനയാവാറുണ്ട് ഇരുവശങ്ങളിലേയും ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. സാധാരണ സൈഡ് മിററുകളിലൂടെ നോക്കിയാല്‍ കാണാത്ത ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കൂടി ഡ്രൈവര്‍ക്ക് കാണാന്‍ സഹായിക്കുന്നവയാണ് ബ്ലൈന്‍ഡ് സ്‌പോട്ട് മിററുകള്‍.

നെക് കുഷ്യന്‍

ഒരേ പൊസിഷനില്‍ ഇരുന്നു കൊണ്ടുള്ള ദീര്‍ഘദൂര യാത്രകള്‍ എല്ലാവര്‍ക്കും മടുപ്പുണ്ടാക്കുന്നവയാണ്. അത്തരം ഇരിപ്പിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളില്ലാതിരിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് നെക് റെസ്റ്റ് പില്ലോ. നിങ്ങളുടെ തലക്കും കഴുത്തിനും കൂടുതല്‍ സുരക്ഷ നല്‍കും ഇത്.

ടയർ പ്രഷർ മോനിറ്റർ

ടയറുകളുടെ ആയുസും ആരോഗ്യവും പലപ്പോഴും യാത്രക്കാരുടെ കൂടി സുരക്ഷയായി മാറാറുണ്ട്. കൃത്യമായ അളവിലുള്ള എയര്‍ ഉള്ള ടയറുകള്‍ കൂടുതല്‍ യാത്രാ സുഖവും ടയറുകള്‍ക്ക് ഉയര്‍ന്ന ആയുസും നല്‍കും. ടിപിഎംഎസ് ഇതിന് നമ്മളെ സഹായിക്കും. സ്മാര്‍ട്ട്‌ഫോണുമായി വിവരം പങ്കുവെക്കുന്ന ടിപിഎംഎസ് കിറ്റുകളും ലഭ്യമാണ്.


വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍

കാറില്‍ വെക്കാവുന്ന മറ്റൊരു കൂള്‍ ഉപകരണമാണ് വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍. പലവിധത്തിലുള്ള ഓപ്ഷനുകളിലും ഇത് ലഭ്യമാണ്.

സീറ്റ് ബെല്‍റ്റ് കുഷ്യന്‍

ജീവന്‍ രക്ഷിക്കുന്ന ഉപകരണമാണ് സീറ്റ് ബെല്‍റ്റ്. എന്നാല്‍ ചിലര്‍ക്കെങ്കിലും സീറ്റ് ബെല്‍റ്റുകള്‍ ബുദ്ധിമുട്ട് കൂട്ടുന്നവയാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. സീറ്റ് ബെല്‍റ്റ് ധരിച്ചുകൊണ്ടു തന്നെ സുരക്ഷിതമായി ഉറങ്ങാന്‍ വരെ സഹായിക്കും ഈ കുഷ്യന്‍.

മൈക്രോഫൈബര്‍ തുണികള്‍

ഏതുതരം പൊടിയും അഴുക്കും വലിച്ചെടുക്കാനുള്ള മാന്ത്രികവിദ്യ കൈവശമുണ്ട് മൈക്രോഫൈബര്‍ തുണികള്‍ക്ക്. ഡാഷ്‌ബോര്‍ഡിലും കാറിന് അകത്തും പുറത്തുമെല്ലാം ഉപയോഗിക്കാവുന്ന ഉപകാരിയാണീ തുണികള്‍.

ടയര്‍ ബ്രഷ്

കാര്‍ കഴുകുമ്പോള്‍ വൃത്തിയാക്കാന്‍ ഏറ്റവും പ്രയാസമുള്ള ഭാഗങ്ങളിലൊന്നാണ് ടയറുകള്‍. ഇതിനുള്ള പരിഹാരമാണ് ടയര്‍ ബ്രഷ്. എളുപ്പത്തില്‍ വാഹനങ്ങളുടെ ടയറുകള്‍ വൃത്തിയാക്കാന്‍ ഇത് സഹായിക്കും.

ഹെഡ്സ് അപ്പ് ഡിസ്‌പ്ലേ

റോഡില്‍ നിന്നും കണ്ണെടുക്കാതെ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേയിലേക്ക് കണ്ണെത്തിക്കാന്‍ സഹായിക്കുന്ന ഉപകരണം. സ്മാര്‍ട്ട്‌ഫോണില്‍ ഘടിപ്പിക്കാവുന്നതും സ്വതന്ത്രമായി പിടിപ്പിക്കാവുന്നവയുമായ എച്ച്‌യുഡികളുണ്ട്.


നൂഡില്‍ മാറ്റ്‌സ് ആന്റ് ത്രി ഡി ഫോര്‍ ഡി മാറ്റ്‌സ്

ചെളിയും പൊടിയും ഒരുപോലെ ഉള്ളിലേക്ക് വലിച്ചെടുക്കാന്‍ കഴിയുന്നവയാണ് നൂഡില്‍ മാറ്റുകള്‍. ത്രി ഡി/ ഫോര്‍ ഡി മാറ്റുകളും എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്നവയും കാറിന്റെ ഉള്‍ഭാഗം വൃത്തികേടാവാതിരിക്കാന്‍ സഹായിക്കുന്നവയുമാണ്.

വാക്വം ക്ലീനര്‍

എത്ര ശ്രമിച്ചാലും തുണി കൊണ്ടും കൈകൊണ്ടും വൃത്തിയാക്കാന്‍ സാധിക്കാത്ത ഭാഗങ്ങള്‍ കാറുകളിലുണ്ടാവും. ഇവിടേക്കുള്ള പ്രശ്‌ന പരിഹാരമാണ് വാക്വം ക്ലീനര്‍.

വിന്‍ഡോ വൈസര്‍

മഴയത്ത് വെള്ളം അകത്തേക്കു വരുമെന്ന് പേടിച്ച് കാറിന്റെ ചില്ല് താഴ്ത്താതിരുന്നിട്ടുണ്ടോ? ഈ പ്രശ്‌നത്തിന് കുറച്ചൊക്കെ പരിഹാരം നല്‍കാന്‍ വിന്‍ഡോ വൈസറിനെകൊണ്ട് സാധിക്കും. ചെറിയ രീതിയില്‍ ചില്ല് തുറന്ന് വായുവും മഴയുമെല്ലാം ആസ്വദിക്കാന്‍ വിന്‍ഡോ വൈസര്‍ സഹായിക്കും.

ടയര്‍ ഇന്‍ഫ്‌ളേറ്റർ

ടയര്‍ പ്രഷര്‍ കൃത്യമായിരിക്കുകയെന്നത് വാഹനങ്ങളുടെ സുരക്ഷയുടെ കൂടി ഭാഗമാണ്. 12 വോള്‍ട്ടിന്റെ സോക്കറ്റില്‍ കുത്തിയാല്‍ എയര്‍ അടിക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ ടയര്‍ ഇന്‍ഫ്‌ളേറ്ററുകള്‍ ആമസോണില്‍ അടക്കം ലഭ്യമാണ്. ആവശ്യത്തിന് ടയര്‍ പ്രഷറായി കഴിഞ്ഞാല്‍ ഇവ താനേ ഓഫാവുകയും ചെയ്യും.


ഫോണ്‍ മൗണ്ട്‌സ്

ഫോണുകള്‍ നിലത്തുവെക്കാന്‍ ഇഷ്ടമില്ലാത്തവരായി മാറിയിട്ടുണ്ട് നമ്മളെല്ലാം. അതിപ്പൊ യാത്രയിലാണെങ്കില്‍ പോലും കയ്യെത്തും ദൂരത്ത് ഫോണുണ്ടെങ്കില്‍ സമാധാനമാണ് പലര്‍ക്കും. ഫോണ്‍ മൗണ്ടുകള്‍ ഇതിന് സഹായിക്കും.

വിവരങ്ങൾക്ക് കടപ്പാട്: കാർടോക്

Tags:    
News Summary - 15 car accessories to buy during this Great Indian Festival Sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.