Posted On
date_range Updated On
date_range രാജ്യത്ത് 16,103 പേർക്ക് കൂടി കോവിഡ്; 31 മരണം
ന്യൂഡൽഹി: കോവിഡിൽ 16,103 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 31മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം 1,11,711 പേർ നിലവിൽ കോവിഡ് ബാധിതരായിട്ടുണ്ട്.
കോവിഡ ബാധിച്ച് രാജ്യത്ത് ഇതവരെ 5,25,199 പേർ മരിച്ചിട്ടുണ്ട്. 2020 മാർച്ചിലാണ് കോവിഡ് ബാധിച്ചുള്ള ആദ്യമരണം റിപ്പോർട്ട് ചെയ്തത്. ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 4.27 ശതമാനമാണ്.
അതേസമയം, കേരളത്തിൽ 29505 കോവിഡ് രോഗികളാണ് ഉള്ളത്. 14 മരണമാണ് കഴിഞ്ഞ ദിവസം കേരളത്തിൽ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. അതിൽ മൂന്ന് മരണം പുതുതായി നടന്നതാണ്. മറ്റുള്ളവ നേരത്തെ മരിച്ചെങ്കിലും കോവിഡ് കാരണമാണ് മരണമെന്ന സ്ഥിരീകരണം വൈകിയ കേസുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.