Posted On
date_range Updated On
date_range 10,830 പേർക്ക് കൂടി പകർച്ചപ്പനി; ആറുമരണം
തിരുവനന്തപുരം: സംസ്ഥാനത്ത് 10,830 പേർ കൂടി പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടി. ആറു മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗബാധിതർ;1966 പേർ. മരിച്ചവരിൽ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി രണ്ടുപേരും എലിപ്പനി ബാധിച്ച് ഒരാളും എലിപ്പനി ലക്ഷണങ്ങളുമായി രണ്ടുപേരും ഉൾപ്പെടുന്നു.
ജപ്പാൻ ജ്വരമാണെന്ന് സംശയിക്കുന്ന ഒരാളും മരിച്ചു. 72 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസ്; 15 പേർ. 24 പേർ എലിപ്പനി ബാധിച്ചും ചികിത്സതേടി. ഇതോടെ ഈ മാസം 63,899 പേർ പകർച്ചപ്പനിക്കും 437 പേർ ഡെങ്കിപ്പനിക്കും ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.