ഫോട്ടോ: വിശ്വജിത്ത്

ചിക്കൻ കഴിച്ചാൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുമോ?

പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസ. കോഴി, താറാവ്, കാട, ടർക്കി, അലങ്കാര പക്ഷികൾ ഇവയെയാണ് ഇത് ബാധിക്കുന്നത് . സാധരണ ഗതിയിൽ ഇതു് പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരാറില്ല. വളരെ വിരളമായി വൈറസിന് രൂപഭേദം വന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുമുണ്ട്.

പ്രധാനമായും പക്ഷികളുടെ സ്രവങ്ങളിലൂടെയും, കഷ്ടത്തിലൂടേയും ചെറുകണികകൾ വഴി വായുവിലൂടെ പകരുന്ന ഒരു ശ്വാസകോശ രോഗമാണിത്.

അതിനാൽ ഇവയിലേതെങ്കിലുമായി അടുത്ത് ഇടപെഴകുന്നവർ, സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ , പൗൾട്രി ജീവനക്കാർ, കോഴി കച്ചവടം ചെയ്യുന്നവർ, ഇറച്ചി കച്ചവടക്കാർ, പാചകം ചെയ്യുന്നവർ എന്നിവർ ശ്രദ്ധിക്കേണ്ടതുണ്ട്.

പക്ഷികളെ കൈകാര്യം ചെയ്യുന്നവർ / ഇറച്ചി കൈകാര്യം ചെയ്യുന്നവർ തുടങ്ങിയവർ സുരക്ഷക്കായി കൈയുറ, മുഖാവരണം ( മാസ്ക്) എന്നിവ ധരിക്കുകയും ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യണം.

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന / രോഗബാധയുണ്ടായി ചത്ത - പക്ഷികളുടേയും കോഴികളുടേയും മാംസം ഭക്ഷണത്തിന് ഉപയോഗിക്കരുത്.

ചത്ത് പോയ പക്ഷികൾ, കാഷ്ടം, തൂവലുകൾ ഇവ ആഴത്തിൽ കുഴിച്ച് മൂടുകയോ, കത്തിക്കുകയോ ചെയ്യണം. വിവരം നേരത്തെ മൃഗസംരക്ഷണ വകുപ്പിൽ അറിയിക്കുകയും ചെയ്യണം

പക്ഷികളുടെ / കോഴികളുടെ കൂടുകളും പരിസരവും സോപ്പ് ലായനിയോ, ബ്ലീച്ചിങ് ലായനിയോ ഉപയോഗിച്ച് വൃത്തിയാക്കണം.

ഭക്ഷണം വഴി വേവിച്ച മാംസത്തിൽ നിന്ന് പക്ഷി പനി പകരാനുള്ള സാധ്യത കുറവാണ്. എന്നാലും മൃഗ സംരക്ഷണ വകുപ്പ് രോഗമുക്തമാണെന്ന് പ്രഖ്യാപിക്കുന്നത് വരെ രോഗബാധയുള്ള പ്രദേശത്തെ കോഴികളുടെ ഇറച്ചി ഉപയോഗിക്കരുത്.

പാചകം ചെയ്യുന്നതിന് മുമ്പ് തൂവലുകൾ നീക്കിയതിന് ശേഷം ഇവയുടെ ശരീരം നാന്നായി സോപ്പ് വെള്ളത്തിൽ കഴുകണം.

കോഴി, താറാവ്, പക്ഷികളുടെ മാംസം കഴിക്കുന്നവർ ഇവ നന്നായി പാകം ചെയ്തു് വേവിച്ച് ( എല്ലാ ഭാഗത്തും ഒരുപോലെ 70 ഡിഗ്രിയലധികം ചൂടാക്കി) കഴിക്കണം.

മുട്ട കഴിക്കുമ്പോൾ ആദ്യമേ നന്നായി സോപ്പിട്ട് കഴുകി വേവിച്ച് / പുഴുങ്ങി മാത്രമേ കഴിക്കാവൂ. ഓംല റ്റ് തയ്യാറാക്കുമ്പോൾ അത് നന്നായി ചൂടായി ഒഴുകി പോകാതെ ഉറച്ചതിന് ശേഷം മാത്രം കഴിക്കണം.

പക്ഷി പനി ബാധയുണ്ടായ പ്രദേശത്തെ ആളുകളിൽ പനി, ജലദോഷം' തലവേദന തുടങ്ങിയ ഫ്ലൂ പനിയുടെ രോഗലക്ഷണമുള്ളവർ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.

(കോഴിക്കോട് കെ.എം സി.ടി മെഡിക്കൽ കോളേജ് കമ്മൂണിറ്റി മെഡിസിൻ വിഭാഗം -കോഴിക്കോട് ജില്ലയിൽ - ചാത്തമംഗലം പ്രദേശത്ത് പക്ഷി പനി സ്ഥീരികരിച്ചതിനെ തുടർന്ന് പൊതുജനങ്ങളുടെ ജാഗ്രതക്ക് പ്രസിദ്ധീകരിക്കുന്നത് )

Tags:    
News Summary - avian influenza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.