അമിതഭാരം തടയാൻ അഞ്ച് വഴികൾ

അമിതഭാരം തടയാൻ വഴികൾ ആലോചിച്ച് നാളെ മുതൽ വ്യായാമം തുടങ്ങാമെന്നും തീരുമാനിക്കുന്നവരാണ് നമ്മൾ. നാളെ എന്നത് എന്നും നാളെയായി മാത്രം നിലനിൽക്കുകയും വ്യായാമം ചെയ്യുന്നത് സങ്കൽപ്പത്തിൽ മാത്രമാവുകയും ചെയ്യുന്നതോടെ ഭാരം കുറയുന്നില്ലെന്ന സങ്കടം മാത്രം ബാക്കിയാവുന്നു.

ഭാരം കുറക്കാൻ ഏവർക്കും പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ പങ്കുവെക്കാം. ഭാരം കുറക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഏറ്റവും നല്ല സമയം രാവിലെയാണ്. ഭാരം കുറക്കുന്നതിനായി അതിരാവിലെ ചെയ്യാവുന്ന അഞ്ച് കാര്യങ്ങൾ ഇതാ:

1. ഇളം ചൂടുവെള്ളം കുടിക്കുക
രാവിലെ എഴുന്നേറ്റ ഉടൻ ഇളം ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം തുടങ്ങുക. അത് ദഹന സംവിധാനത്തെ ശുദ്ധീകരിക്കുകയും ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യും. െവള്ളത്തിന് ചൂട് കൂടരുത്. തണുപ്പുവിട്ട അവസ്ഥ മാത്രമേ ഉണ്ടാകാവൂ. ആദ്യം ഇളം ചൂടുവെള്ളം കുടിച്ച് പിന്നീട് ദിവസം മുഴുവൻ തണുത്ത വെള്ളം കുടിക്കാവുന്നതാണ്. ഇളം ചൂടുവെള്ളത്തിൽ വേണമെങ്കിൽ അൽപം നാരങ്ങനീരോ തേനോ ഒഴിച്ച് കഴിക്കാവുന്നതാണ്.

 

2. വെള്ളക്കുപ്പികൾ നിറച്ചു കൊണ്ടിരിക്കുക
ഒാരോ ദിവസവും തുടങ്ങുന്നത് വെള്ളക്കുപ്പികൾ നിറച്ചുകൊണ്ടാകെട്ട. കൂടുതൽ തവണ വെള്ളം കുടിക്കുന്നുവെങ്കിൽ ഭാരം കുറയുമെന്നാണ് വിദഗ്ധാഭിപ്രായം. വെള്ളം കുടിച്ചാൽ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാകും. ഇത് കലോറി കുറക്കാൻ സഹായിക്കുമെന്നതാണ് വെള്ളം കുടിക്കു പിന്നിലെ തത്വം. അതിനാൽ എവിടെ പോകുേമ്പാഴും വെള്ളം നിറച്ച കുപ്പികൾ കൂടെ കരുതുക. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. ദിവസും രണ്ട് ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കണം.

3. പ്രഭാതത്തിൽ പ്രോട്ടീനും നാരുകളുമുള്ള ഭക്ഷണം കൂടുതൽ കഴിക്കുക
പ്രഭാതത്തിലേതാണ് (പ്രാതൽ) ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം. പ്രാതൽ ഒഴിവാക്കുന്ന ഒരാൾ അധിക ഭാരത്തിന് വഴിവെട്ടുകയാണ്.

പ്രോട്ടീനുകളും നാരുകളും ധാരാളമടങ്ങിയ ഭക്ഷണമാണ് പ്രാതലിന് കഴിക്കേണ്ടത്. കാരണം ഇവ ദഹിക്കാൻ സമയം കൂടുതലെടുക്കും. അതുമൂലം വിശപ്പ് കുറയുകയും വയർ നിറഞ്ഞിരിക്കുകയാണെന്ന് തോന്നൽ നിങ്ങളിലുണ്ടാക്കുകയും ചെയ്യും. പ്രാതലിന് 35 ഗ്രാം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നാലു മുട്ട കഴിക്കുന്നതിന് തുല്യമാണ്.

മുട്ടയും രാവിലെ കഴിക്കുന്നത് നല്ലതാണ്. മുട്ടയിലെ പ്രോട്ടീൻ വിശപ്പ് തടയുന്നതോടൊപ്പം അധികമുള്ള കലോറിയെ എരിച്ചു കളയുകയും ചെയ്യുന്നു. എന്നാൽ, പഞ്ചസാരയും മധുര പലഹാരങ്ങളും ഒഴിവാക്കുക. അത് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതോടൊപ്പം നിങ്ങളിലെ വിശപ്പിനെ വർധിപ്പിക്കുകയും ചെയ്യും.

4. ഇടഭക്ഷണം കരുതാം
ശരീരം യന്ത്രം പോലെ പ്രവർത്തിക്കുന്നതിനാൽ ഇടക്ക് ഇന്ധനം ആവശ്യമായി വരും. അതിനാൽ പ്രാതലിനു ശേഷം പുറത്തു പോകുേമ്പാൾ ഇടഭക്ഷണം കൈയിൽ കരുതുക. ഇടഭക്ഷണം എന്തെങ്കിലും ആകാം എന്നു കരുതാതെ അവയും ആരോഗ്യകരമാക്കാൻ ശ്രദ്ധിക്കുക. ദിവസും മെനു മാറിയില്ലെങ്കിൽ മടുപ്പു മൂലം അനാരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക് തിരിച്ചു പോകാൻ സാധ്യതയുണ്ട്.

5. വ്യായാമം
അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീര ഭാരം കുറക്കുന്നതിനുള്ള നല്ല ഉപാധിയാണ്. കൈകാലുകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വ്യായാമങ്ങളാണ് ഏറ്റവും നല്ലത്. ശരീരം നന്നായി വിയർക്കുേമ്പാൾ അധികമുള്ള കലോറി എരിഞ്ഞു തീരും. ഇത് നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തും. മാത്രമല്ല, രാവിലെ ചെയ്യുന്ന വ്യായാമം സുഖനിദ്രക്കും സഹായകമാകും. സുഖപ്രദമായ ഉറക്കവും അമിതഭാരത്തെ കുറക്കാൻ സഹായിക്കുന്ന ഘടകമാണ്.

Tags:    
News Summary - 5 Morning Rituals for Weight Loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.