റാസൽൈഖമ: അറബ് സഖ്യസേനയുടെ ഭാഗമായി യെമനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ രക്തസാക്ഷിയായ യു.എ.ഇ സൈനികൻ ഹസൻ അബ്ദുല്ല മുഹമ്മദ് ആൽ ബിശ്റിെൻറ മൃതദേഹം ഖബറടക്കി. റാസൽഖൈമയിലെ ശൈഖ് സായിദ് പള്ളിയിലെ മയ്യിത്ത് നമസ്കാരത്തിന് ശേഷം സാലിഹിയ ഖബർസ്ഥാനിലാണ് മറമാടിയത്.
സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഈദ് ബിൻ സഖർ ആൽ ഖാസിമി, റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഈദ് ബിൻ സഖർ ആൽ ഖാസിമി എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് മയ്യിത്ത് നമസ്കാരത്തിൽ പെങ്കടുത്തത്.
രാജ്യത്തെ സേവിക്കലും പ്രതിരോധിക്കലും ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഹസൻ അബ്ദുല്ല മുഹമ്മദ് അവ നിർവഹിക്കുന്നതിനിടെയാണ് മരിച്ചതെന്നും ഇത് കുടുംബത്തിനുള്ള ആദരവാണെന്നും സഹോദരൻ ഹുസൈൻ ആൽ ബിശ്ർ അഭിപ്രായപ്പെട്ടു. ഹുസൈനെ കൂടാതെ രണ്ട് സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട് ഹസന്. കൂട്ടത്തിൽ ഇളയതായിരുന്ന ഹസൻ മാതാപിതാക്കളോടൊപ്പം ദൈദിലായിരുന്നു താമസിച്ചിരുന്നത്. അവിവാഹിതനാണ്.
ബുധനാഴ്ച സൈനിക വിമാനത്തിൽ അബൂദബി ബതീൻ വിമാനത്താവളത്തിലെത്തിലാണ് ഹസെൻറ മൃതദേഹമെത്തിച്ചത്. വിമാനത്താവളത്തിൽ സമ്പൂർണ സൈനിക ബഹുമതികളോടെ അന്ത്യാഞ്ജലിയർപ്പിച്ചു. മുതിർന്ന സായുധസേന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. ചൊവ്വാഴ്ചയാണ് യു.എ.ഇ സായുധ സേന ജനറൽ കമാൻഡ് ഹസൻ അബ്ദുല്ല മുഹമ്മദ് ആൽ ബിശ്റിെൻറ മരണവിവരം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.