അബൂദബി: പ്രമുഖ യു.എ.ഇ സംഗീത സംവിധായകൻ മുഹമ്മദ് ഫൈറൂസിനെ (24) അമേരിക്കയിലെ േജാൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ നാല് മണിക്കൂറോളം തടഞ്ഞുവെച്ചതായി പരാതി. ഏറെക്കാലമായി അമേരിക്കയിൽ താമസിക്കുന്ന മുഹമ്മദ് ഫൈറൂസ് ബ്രിട്ടനിലെ സംഗീത പരിപാടിക്ക് ശേഷം മടങ്ങുേമ്പാഴാണ് സംഭവം. ഒരു വിശദീകരണവും നൽകാതെയാണ് തടഞ്ഞുവെച്ചതെന്ന് പറയുന്നു. ലാറ്റിനമേരിക്കയിൽനിന്നുള്ള പന്ത്രണ്ടോളം യാത്രക്കാരെ തന്നോടൊപ്പം തടഞ്ഞുവെച്ചിരുന്നതായും മുസ്ലിമായതിനാലാണ് തന്നെ തടഞ്ഞതെന്ന് കുരതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പത്രങ്ങളിൽ കോളമിസ്റ്റായ മുഹമ്മദ് ഫൈറൂസ് ‘ഇൻഡിപെൻഡൻറ്’ പത്രത്തിലാണ് തടഞ്ഞുവെക്കലിനെ കുറിച്ച് എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.