നി​യ​മ​ലം​ഘ​നം: റി​യ​ൽ എ​സ്​​റ്റേ​റ്റ് ക​മ്പ​നി​ക​ൾ​ക്ക്​ പി​ഴ

അ​ബൂ​ദ​ബി: നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 50 റി​യ​ൽ എ​സ്​​റ്റേ​റ്റ്, ബ്രോ​ക്ക​റേ​ജ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ അ​ധി​കൃ​ത​ർ പി​ഴ​യീ​ടാ​ക്കി. ഏ​ഴ്​ ബ്രോ​ക്ക​റേ​ജ്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി​യി​ട്ടു​മു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത പ്രോ​ജ​ക്ട്​ മാ​ർ​ക്ക​റ്റി​ങ്​ ന​ട​ത്തി​യ​തി​നാ​ണ്​ ബ്രോ​ക്ക​റേ​ജ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ചു​മ​ത്തി​യ​ത്​. ഏ​ഴ്​ ബ്രോ​ക്ക​റേ​ജ്​ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 30,000 ദി​ർ​ഹ​മാ​ണ്​ പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്. ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തെ​ന്ന്​ അ​ബൂ​ദ​ബി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ സെ​ന്‍റ​ർ അ​റി​യി​ച്ചു.

30 റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ൾ​ക്ക്​ 50,000 ദി​ർ​ഹം വീ​ത​മാ​ണ്​ പി​ഴ​യീ​ടാ​ക്കി​യി​ട്ടു​ള്ള​ത്. റി​യ​ൽ എ​സ്റ്റേ​റ്റ് പ​ര​സ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള നി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ണ്​ പി​ഴ ചു​മ​ത്തി​യ​ത്.

News Summary - Violation: Real estate companies fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.