തുർക്കി നാഷനൽ അസംബ്ലി സ്പീക്കർ മുസ്​തഫ സെൻടോപും എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ സഖർ

ഗൊബാഷും കൂടിക്കാഴ്ചയിൽ

ഉർദുഗാൻ അടുത്ത മാസം യു.എ.ഇയിൽ; വിവിധ കരാറുകളിൽ ഒപ്പിടും

ദുബൈ: തുർക്കി പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ അടുത്തമാസം യു.എ.ഇ സന്ദർശിക്കുകയും ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ സഹകരണത്തിന്​ കരാർ ഒപ്പിടുകയും ചെയ്യും. തുർക്കി നാഷനൽ അസംബ്ലി സ്പീക്കർ മുസ്​തഫ സെൻടോപാണ്​ ഇക്കാര്യം സ്ഥിരീകരിച്ചത്​. പ്രസിഡന്‍റി‍െൻറ സന്ദർശനത്തിന്​ ഒരുക്കങ്ങൾ സജീവമായി വരുന്നതായും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ നാഴികക്കല്ലാവും സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുർക്കിയുടെയും യു.എ.ഇയുടെയും നേതാക്കൾ പരസ്പരം അടുത്തുനിൽക്കുന്നത് സുപ്രധാന സന്ദേശം നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യം. നിലവിലെ സഹകരണത്തെ ശക്​തിപ്പെടുത്താനായി പുതിയ കരാറുകൾ ഒപ്പിടുകയും മുൻകാല കരാറുകൾ പുതുക്കുകയും ചെയ്യും -സ്പീക്കർ അറിയിച്ചു.

അബൂദബിയിൽ സന്ദർശനത്തിനെത്തിയ മുസ്​തഫ സെൻടോപ്​ യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ സഖർ ഗൊബാഷുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ പാർലമെന്‍ററി ബന്ധം ശക്​തിപ്പെടുത്തുന്നത്​ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. രണ്ടുമാസം മുമ്പ്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ തുർക്കി സന്ദർശിച്ചിരുന്നു. തുർക്കിയിൽ 10 ബില്യൺ ഡോളർ നിക്ഷേപ ഫണ്ട്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ഇതോടനുബന്ധിച്ച്​ പ്രഖ്യാപിക്കുകയുമുണ്ടായി.

Tags:    
News Summary - Urdugan to visit UAE next month; Various agreements will be signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.