?????? ?????? ????????????

കണ്ടാസ്വദിക്കാം ജലോപരിതലത്തിലെ വിസ്മയ ക്ലിക്കുകള്‍

ഷാർജ: എക്സ്പോഷർ 2017 കാഴ്ചകളുടെ ഉത്സവത്തില്‍ വിസ്മയ കാഴ്ചയാകുകയാണ് ജലോപരിതലത്തിലെ ക്ലിക്കുകള്‍. അന്താരാഷ്​ട്ര പ്രശസ്തയായ ലണ്ടന്‍ ഫോട്ടോഗ്രഫര്‍ സിന ഹോളോവൈയാണ് അദ്ഭുത ക്ലിക്കുകളുമായെത്തിയിരിക്കുന്നത്.  യൂണിയന്‍ ഹാളില്‍ പ്രത്യകമായി തയ്യാറാക്കിയ ജലാശയത്തിലാണ് സിനയും മോഡലും കാഴ്ചകാരെ വിസ്മയിപ്പിക്കുന്നത്. ജലത്തില്‍ മോഡല്‍ തീര്‍ക്കുന്ന രംഗങ്ങളിലേക്ക് കാമറയുടെ പ്രകാശ വിതാനങ്ങള്‍ കൃത്യമായി കണക്കാക്കി നിമിഷങ്ങള്‍ കൊണ്ട് ഒപ്പിയെടുക്കുന്ന പരിജ്ഞാനം അദ്ഭുതപ്പെടുത്തും.  ഒഴുക്ക്, ഓളം, ചുഴി എന്നിവ കൃത്യമായി കണക്കാക്കി ജല കുമിളകളെ തിട്ടപ്പെടുത്തിയാണ് ഈ രംഗത്തെ വിദഗ്ധര്‍ ഷട്ടര്‍ വേഗം ക്രമികരിക്കുന്നത്. 

ഒരു നിമിഷം കൊണ്ട് മനസില്‍ കണ്ട ഫ്രയിം നഷ്​ടപ്പെടുവാനുള്ള സാധ്യത കൂടുതലാണെന്നും മനസും കാമറയും ഒന്നായി തീര്‍ന്നാല്‍ മാത്രമെ ഉദ്ദേശിച്ച ചിത്രം ലഭിക്കുകയുള്ളുവെന്നും സിന ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നിരവധി സമുദ്രങ്ങളിലും നദികളിലും മറ്റ് ജലാശയങ്ങളിലും സിന കാമറ കൊണ്ട് മായാജാലം കാണിച്ചിട്ടുണ്ട്. ഇവരുടെ ശേഖരത്തി​െല ഫോട്ടോകള്‍ കാഴ്ചയെ കവിതയാക്കി മാറ്റുന്നതാണ്. കടല്‍ കുതിരകളുടെ പ്രണയവും പവിഴ പുറ്റുകളെ വേദിയാക്കി നൃത്തമാടുന്ന മത്സ്യങ്ങളും കൊമ്പന്‍ സ്രാവുകളുടെ കുതിപ്പും മിഴിവുന്നവയാണ്. ചീങ്കണ്ണിയോട് സല്ലപിക്കുന്ന മുങ്ങല്‍ വിദഗ്ധനും സിനയുടെ വൈദഗ്ധ്യം പറഞ്ഞ് തരും.  ഘട്ടംഘട്ടമായിട്ടാണ് ഇവരുടെ ജലോപരിതല ക്ലിക്കുകള്‍ എക്സ്പോഷറില്‍ നടക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാനും ജലഫോട്ടോഗ്രഫിയുടെ രീതികള്‍ മനസിലാക്കാനും സാധിക്കുന്ന വിധത്തിലാണ്  സജ്ജീകരണം.

Tags:    
News Summary - under water photography uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.