?????? ????? ????????????? ?????? ???????? ??? ??????????? ??.??. ?????????? ???????? ??????????

ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ സർക്കാറിന് അവകാശമില്ല - ശക്തി തിയറ്റേഴ്സ്​

അബുദബി: ഏത് ഭക്ഷണം കഴിക്കണമെന്നുള്ളത് ഓരോ പൗര​​െൻറയും അവകാശമാണെന്നും അത് തടയാൻ കേന്ദ്ര സർക്കാറിന് അവകാശമില്ലെന്നും അബൂദബി ശക്തി തിയറ്റേഴ്സ്​ മുപ്പത്തെട്ടാം വാർഷിക സമ്മേളനം അഭിപ്രായപ്പെട്ടു.ജനങ്ങൾക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാൻ ബാധ്യതപ്പെട്ട സർക്കാർ ഭക്ഷണം തട്ടിപ്പറിക്കുന്ന പ്രവണത ഒരിക്കലും ഭൂഷണമല്ല. കന്നുകാലി സംരക്ഷണത്തിെ​ൻറ പേരിൽ സർക്കാർ കൊണ്ടുവന്ന ഉത്തരവ് സാധാരണ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം കൂടിയാണെന്ന് സമ്മേളനം അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.

സമ്മേളനം മുൻ രാജ്യസഭാംഗം എൻ.എൻ. കൃഷ്ണദാസ്​ ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ഒരിക്കലും ഒരു മതത്തിെ​ൻറ അടിസ്​ഥാനത്തിൽ യോജിപ്പിക്കാനാവില്ലെന്ന്​ കൃഷ്ണദാസ്​ അഭിപ്രായപ്പെട്ടു. കമ്യൂണിസ്​റ്റുകാർ ഒരു മതത്തിനും എതിരല്ല. കമ്യൂണിസ്​റ്റുകാരുടെ മുഖ്യശത്രു പട്ടിണി, ദാരിദ്യ്രം, കഷ്​ടപ്പാട്, അഴിമതി തുടങ്ങിയവ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 ശക്തി പ്രസിഡൻറ്​ വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കൈരളി ടി.വി കോഒാഡിനേറ്റർ കെ.ബി. മുരളി, കേരള സോഷ്യൽ സ​െൻറർ പ്രസിഡൻറ്​ പി.പത്മനാഭൻ, കൈരളി കൾച്ചറൽ ഫോറം മുസഫ പ്രതിനിധി ശാന്തകുമാർ, മാസ്​ ഷാർജ പ്രതിനിധി തുളസിദാസ്​, മുൻ ശക്തി ജനറൽ സെക്രട്ടറി രവി ഇടയത്ത് എന്നിവർ സംസാരിച്ചു.

ജനറൽ ബോഡി യോഗം കെ.ബി. മുരളി, വി.പി. കൃഷ്ണകുമാർ, പത്മനാഭൻ, ബീരാൻ കുട്ടി എന്നിവരുൾപ്പെട്ട പ്രസീഡിയം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സുരേഷ് പാടൂർ വാർഷിക റിപ്പോർട്ടും സഫറുല്ല പാലപ്പെട്ടി രക്തസാക്ഷി പ്രമേയവും റഫീഖ് കൊല്ലിയത്ത് അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ഭാരവാഹികൾ: വി.പി. കൃഷ്ണകുമാർ (പ്രസി), സഫറുല്ല പാലപ്പെട്ടി, അജിത് കുമാർ (വൈസ്​ പ്രസി), സുരേഷ് പാടൂർ (ജന. സെക്ര), ബാലചന്ദ്രൻ, നൗഷാദ് യൂസുഫ് (ജോ. സെക്ര), ലായിന മുഹമ്മദ് (ട്രഷ), വിനോദ് പട്ടം (അസി. ട്രഷ), ജയേഷ് നിലമ്പൂർ (കലാവിഭാഗം സെക്ര), മുഹമ്മദലി കൊടുമുണ്ട (അസി. കലാവിഭാഗം സെക്ര), റഫീഖ് സക്കറിയ (സാഹിത്യവിഭാഗം സെക്ര), രാഗേഷ് രവി (അസി. സാഹിത്യവിഭാഗം സെക്ര), രാജൻ കാഞ്ഞങ്ങാട് (കായിക വിഭാഗം സെക്ര), അനീബ് (അസി. കായിക വിഭാഗം സെക്ര), അയൂബ് അക്കിക്കാവ് (വെൽഫെയർ സെക്ര), റഫീഖ് കൊല്ലിയത്ത് (മീഡിയ സെക്ര. 

News Summary - uae events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.