അബ്കോയിലെ താമസകാർക്ക് ഒരുക്കിയ വൈദ്യപരിശോധന

അബ്കോ ടവർ തീപിടിത്തം: ഇരകളെ പുനരധിവസിപ്പിക്കാൻ ചിലവഴിച്ചത് പത്ത്​ ലക്ഷം ദിർഹം

ഷാർജ: ഷാർജ അൽ നഹ്ദയിലെ അബ്കോ ടവർ തീപിടിത്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാൻ പത്ത് ലക്ഷം ദിർഹം ചെലവഴിച്ചതായി ഷാർജ ചാരിറ്റി അസോസിയേഷൻ (എസ്‌.സി‌.എ) അറിയിച്ചു. ഒരു മാസം മുമ്പ് ഉണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 650 കുടുംബങ്ങളെ ചാരിറ്റി പുനരധിവസിപ്പിച്ചിരുന്നു.

തീപിടിത്തത്തിൽ പലർക്കും പണവും രേഖകളും വസ്തുക്കളും നഷ്​ടമായതിനെത്തുടർന്ന് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാമ്പത്തിക സഹായവും നൽകിയിരുന്നു. മികച്ച സൗകര്യങ്ങളുള്ള ഹോട്ടലുകളായിരുന്നു അബ്കോയിലെ താമസക്കാർക്ക് നൽകിയിരുന്നതെന്ന് എസ്‌.സി‌.എ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്​ദുല്ല സുൽത്താൻ ബിൻ ഖാദിം പറഞ്ഞു. മികച്ച പിന്തുണയാണ് ഷാർജ നൽകുന്നതെന്ന് തീ പിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട മാറഞ്ചേരി പരിച്ചകം സ്വദേശി ജലീൽ പറഞ്ഞു. മെഡിക്കൽ, കൗൺസിലിങ്ങ് തുടങ്ങിയ സൗകര്യങ്ങളും ഭവനരഹിതർക്കായി ഒരുക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.