??????

40 വർഷത്തെ സംതൃപ്​ത പ്രവാസത്തിന്​ ശേഷം ചിന്നൻ മടങ്ങുന്നു

അബൂദബി: യു.എ.ഇയിലെ 40 വർഷത്തെ ജീവിതം മതിയാക്കി ചിന്നൻ പാലക്കിൽ നാട്ടിലേക്ക്​ മടങ്ങുന്നു. കുന്ദംകുളം പു​തുശ്ശേരി സ്വദേശിയായ ചിന്നൻ 1977ൽ മുംബൈയിൽനിന്ന്​ ഷാർജയിലാണ്​ ആദ്യമെത്തിയത്​. 12 ദിവസം അവിടെനിന്ന ശേഷം ജോലി അന്വേഷിച്ച്​ അബൂദബിയിലേക്ക്​ വരികയായിരുന്നു. അബൂദബിയിലെത്തി പിറ്റേന്ന്​ തന്നെ ട്രാൻസ്​ മെഡിറ്ററേനിയൻ എയർലൈൻസിൽ നിയമനം ലഭിച്ചു. ടെലിക്​സ്​ ഒാപറേറ്ററായിട്ടാണ്​ ജോലിയിൽ പ്രവേശിച്ചത്​. 
എന്നാൽ, ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും ഇൗ വിമാനക്കമ്പനി അടച്ചുപൂട്ടി. തുടർന്ന്​ സൗദി എയർലൈൻസിൽ ഇതേ തസ്​തികയിൽ ജോലി ലഭിച്ചു. പിന്നീട്​ ഇക്കാലം വരെ ഇതേ കമ്പനിയിലാണ്​ ​േജാലി ചെയ്​തത്​. ഇപ്പോൾ സെയിൽസ്​ എക്​സിക്യൂട്ടീവ്​ തസ്​തികയിൽനിന്നാണ്​ വിരമിക്കുന്നത്​. കമ്പനി മാനേജ്​മ​െൻറിൽനിന്ന്​ വലിയ സഹകരണമാണ്​ കിട്ടിയിരുന്നതെന്നും 40 വർഷം തൊഴിൽ തന്ന യു.എ.ഇയോട്​ നന്ദിയുണ്ടെന്നും ചിന്നൻ പറയുന്നു. അബൂദബിയിലുള്ള ഭാര്യ ജീനയും ചി​ന്നനോടൊപ്പം നാട്ടിലേക്ക്​ തിരിക്കും. മക്കൾ: ഷിജിത്ത്​ (ദുബൈ ഡി.​െഎ.പി സോഴ്​സ്​ എൻജിനീയർ), സിംന (സോഫ്​റ്റ്​വെയർ എൻജിനീയർ, ​ൈഹദരാബാദ്​)

Tags:    
News Summary - returning after 40 years abrod life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.