യു.എ.ഇ തൃശൂർ ക്രിക്കറ്റേഴ്സ് സംഘടിപ്പിച്ച തൃശൂർ ലെജൻഡ്സ് കപ്പ് സീസൺ ഒന്നിൽ ചാമ്പ്യന്മാരായ ബി-93 ഇന്നോടെക് കുന്നംകുളം ടീമംഗങ്ങൾ
ഷാർജ: യു.എ.ഇ തൃശൂർ ക്രിക്കറ്റേഴ്സ് കൂട്ടായ്മ ഷാർജ സ്കൈലൈൻ സർവകലാശാല ഗ്രൗണ്ടില്‍ സംഘടിപ്പിച്ച തൃശൂർ ലെജൻഡ്സ് കപ്പ് സീസൺ ഒന്നിൽ ബി-93 ഇന്നോടെക് കുന്നംകുളം ചാമ്പ്യന്മാരായി.
ബ്ലോക് ഗയ്സ് ചാവക്കാട് റണ്ണേഴ്സ് അപ്പ് ആയി. കൂടാതെ, സെറോക്ക് വലപ്പാട്, എം.സി.സി ചേറ്റുവ എന്നിങ്ങനെ 4 ടീമുകൾ അടങ്ങുന്നതായിരുന്നു തൃശൂർ ലെജൻഡ്സ് കപ്പ് സീസൺ വൺ. ബി-93 ഇന്നോടെക് കുന്നംകുളത്തിന്റെ ഫായിസ് ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
ബ്ലോക് ഗയ്സ് ചാവക്കാടിന്റെ ഷഹീർ മികച്ച ബാറ്റ്സ്മാനായും ബി-93 ഇന്നോടെക് കുന്നംകുളത്തിന്റെ ഫായിസ് ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. ആദിൽ യൂസുഫ് ടൈപ്പിങ് സി.ഇ.ഒ ഷാജഹാൻ വലിയകത്ത് വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. ഇസ്മയിൽ പൊടി, രൂപേഷ് രവി, ഫവാസ് സിദ്ദീഖ്, ഷാഹുൽ ഹമീദ് കാക്കശ്ശേരി, സുഹൈൽ, ജിയാസ്, മണികണ്ഠൻ, ബക്കർ തളി, സലീം, സിറാജ്, സബിൻ സത്യൻ, കണ്ണൻ, റെജിൻ എന്നിവരാണ് ലജൻഡ്സ് കപ്പ് ടൂർണമെന്റിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.