കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി

അബൂദബി: രോഗം മൂര്‍ച്ഛിച്ചു ചികില്‍സയില്‍ കഴിഞ്ഞുവന്ന കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു. അബൂദബി ​പൊലീസ് ഡിപാര്‍ട്ട്‌മെന്‍റില്‍ ജീവനക്കാരനായ കണ്ണൂര്‍ മാടായി പുതിയവളപ്പ് കോയം മടത്തുവീട്ടില്‍ അബൂബക്കര്‍ (63) ആണ് മരിച്ചത്. രോഗാവസ്ഥയില്‍ രണ്ടുദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോയംമാടത്ത് പരേതരായ കെ.എം. മുഹമ്മദ്-ബീബി ദമ്പതികളുടെ മകനാണ്. ആയിഷാ ബീവിയാണ് ഭാര്യ. മക്കള്‍: ബുഷ്‌റ, അനീസ്, ആശിഫ്, അഫീദ. മരുമക്കള്‍: നൗഫല്‍, ഫിദ, റിഷാദ, മുഹമ്മദ്.

News Summary - obit aboobacker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.