ദുബൈ: അസഹിഷ്ണുതയുടെ ലോകത്തിന് മുന്നിൽ യു.എ.ഇ സഹവർത്തിത്വത്തിെൻറ മഹത്തായ മാതൃകയാണ് മുന്നോട്ടുവെക്കുന്നതെന്ന് മുൻ മന്ത്രി കെ.പി. മോഹനൻ അഭിപ്രായപ്പെട്ടു.
ജനത കൾചറൽ സെൻറർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജെ.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി മസ്ഹറുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ബഷീർ തിക്കോടി ദേശീയദിന പ്രതിജ്ഞ ചൊല്ലി. മലബാർ െഡവലപ്മെൻറ് ഫോറം പ്രസിഡൻറ് ജമീൽ ലത്തീഫ്, അഡ്വ. മുഹമ്മദ് സാജിദ്, സി.എച്ച്. അബൂബക്കർ, റാഫി ഏറാമല, ബഷീർ മേപ്പയൂർ, സുനിൽ തച്ചൻകുന്ന്, സാജിദ് വള്ളിയത്ത്, ലൈല ബഷീർ, കളത്തിൽ കാസിം, ചന്ദ്രൻ കൊയിലാണ്ടി, ജയൻ പാനൂർ എന്നിവർ സംസാരിച്ചു. ബാബു പുൽപള്ളി സ്വാഗതവും സുനിൽ മയ്യന്നൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.