നമ്മള്‍ കുടിക്കുന്ന വെള്ളം ശുദ്ധമാണോ?

നിറമോ മണമോ രുചിഭേദമോ ഇല്ല എന്ന കാരണം ഒന്നുകൊണ്ടു മാത്രം വെള്ളം ശുദ്ധമാണെന്നും അത് കുടിക്കുവാന്‍ അനുയോജ്യമാണെന്നും തെറ്റിധരിക്കരുത്. വീട്ടിലെ കിണറില്‍ നിന്നോ ബോര്‍വെലില്‍ നിന്നോ സ്വകാര്യ ടാങ്കര്‍വഴിയോ ആണ് വീട്ടിലേക്ക് ആവശ്യമായ വെള്ളം ഉപയോഗിക്കുന്നതെങ്കില്‍ ആദ്യമായി വെള്ളത്തി​െൻറ രാസ പരിശോധന നടത്തി, ഗുണനിലവാരം നിര്‍ണയിച്ചിരിക്കണം. കുടിവെള്ളത്തി​െൻറ ഗുണനിലവാരം അളക്കുന്നതിനായി സാധാരണയായി പരിശോധിക്കേണ്ടത് പി.എച്ച് മൂല്യം, നിറം, മണം, ടര്‍ബിഡിറ്റി, ടി.ഡി.എസ്​, ഇ.സി, അസിഡിറ്റി, ആല്‍ക്കലിനിറ്റി, ഹാര്‍ഡ്‌നെസ്സ്, കോളിഫോം, ഇ- കോളി എന്നിവയാണ്​.

താഴെ പറയുന്ന വിവിധ മാര്‍ഗങ്ങളില്‍ കൂടി വെളളം ശുദ്ധീകരിച്ച് വേണ്ടത്ര ഗുണനിലവാരമുള്ളതാക്കാന്‍ സാധിക്കും.

ജല പരിശോധനയില്‍ കലക്കല്‍, ഗന്ധം എന്നിവ കൂടുതല്‍ ഉണ്ടെങ്കില്‍ സാധാരണ സാന്‍ഡ് ഫില്‍ട്ടര്‍, കാര്‍ബണ്‍ ഫില്‍ട്ടര്‍, അള്‍ട്രാ ഫില്‍ട്രേഷന്‍ (യു.എഫ്​) വഴി ഇത് നീക്കം ചെയ്യാം. 2. ടി ഡി എസ്, ഹാര്‍ഡ്‌നെസ്​, ക്ലോറൈഡ്, ഫ്ലൂറൈഡ്, നൈട്രൈറ്റ്, ഹെവി മെറ്റല്‍സ് എന്നിവ കൂടുതല്‍ ഉണ്ടെങ്കില്‍ റിവേഴ്‌സ് ഓസ്‌മോസിസ് (RO) സംവിധാനം വേണ്ടി വരും.

ഇരുമ്പി​െൻറ അംശം കൂടുതലായി ഉണ്ടെങ്കില്‍ ബാത്‌റൂം ഫിറ്റിംഗ്‌സിലും ടൈല്‍സിലും കഴുകിയ വസ്ത്രങ്ങളിലും മഞ്ഞ കലര്‍ന്ന ബ്രൗണ്‍ നിറത്തില്‍ നിറപ്പാടുകള്‍ കാണുവാന്‍ സാധിക്കും. ഇരുമ്പി​െൻറ അംശം മാറ്റുവാന്‍ പറ്റിയ അയണ്‍ റിമൂവല്‍ ഫില്‍ട്ടര്‍ യൂണിറ്റും മാര്‍ക്കറ്റില്‍ ലഭ്യമാണ്.

കോളിഫോം ബാക്ടീരിയ പരിധിയില്‍ കൂടുതല്‍ ആണെങ്കില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉള്ള യു.വി ഫില്‍ട്ടറുകള്‍ അണു നശീകരണത്തിന് ഉപയോഗിക്കാം.

Tags:    
News Summary - Is the water we drink clean?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.