ലോകത്തിെൻറ കണ്ണും കാതും കാത്തിരിക്കുന്ന ദുബൈ എക്സ്പോ 2020 എന്ന മഹാമേളക്ക് ഒക്ടോബറിൽ തിരിതെളിയും. 192രാജ്യങ്ങളിൽ നിന്നുള്ള കാഴ്ചകൾ ഒരുങ്ങുന്ന രണ്ടര സ്ക്വയർ കിലോമീറ്ററിലെ 'നഗരി'എക്സ്പോക്ക് ശേഷം എന്താകും?. എല്ലാവരുടെയും മനസിൽ ഉയർന്ന ചോദ്യങ്ങളിലൊന്നാണിത്. കോടിക്കണക്കിന് സമ്പത്ത് ചിലവഴിച്ച് നിർമിക്കപ്പെട്ട ആഡംബര സൗധങ്ങൾ പൊളിച്ചെറിയുമോ?. ലോകരാജ്യങ്ങളുടെ അഭിമാനസ്തംഭങ്ങൾ മരുഭൂമിയിൽ ഉപേക്ഷിക്കപ്പെടുമോ?..അങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ എല്ലാ സംശയങ്ങളും അവസാനിപ്പിച്ച് അവിടെയൊരു പുതിയ നഗരം പിറവിയെടുക്കുമെന്ന് ദുബൈ പ്രഖ്യാപിച്ചിരിക്കുന്നു. ലക്ഷക്കണക്കിനാളുകളെ സ്വീകരിച്ച് അടുത്ത വർഷം മാർച്ച് 31ന് എക്സ്പോ പിരിയുന്നതോടെ 'ഡിസ്ട്രിക്റ്റ് 2020' എന്ന പേരിലൊരു സിറ്റി രൂപപ്പെടും. അങ്ങനെ അവസാനിക്കാത്ത ഓർമയായി, ആഘോഷമായി എക്സ്പോ മാറിത്തീരും.
എക്സ്പോ നഗരിക്ക് പുറത്തേക്കും വളരുന്ന സ്മാർട് സിറ്റിയാണ് ഭാവനയിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എപ്പോഴാണ് നഗരം യാഥാർഥ്യമാകുക എന്ന ചോദ്യത്തിന് എക്സ്പോ കഴിഞ്ഞ് ആറുമാസത്തിനും ഒരു വർഷത്തിനുമിടയിൽ 'ഡിസ്ട്രിക്റ്റ് 2020- ഫേയ്സ്1'തുറക്കുമെന്ന് ആഗോളമേള മുഖ്യസംഘാടകനായ അഹ്മദ്ദ് അൽ ഖാതിബ് പറയുന്നു. ചില കെട്ടിടങ്ങൾ ഇപ്പോൾ തന്നെ വിൽപന നടത്തും. ഘട്ടംഘട്ടമായ വികസനത്തിലൂടെ മറ്റു ദുബൈ ടൗൺഷിപ്പുകളെപ്പോലെ 2020യെയും വളർത്തിയെടുക്കും. നിലവിൽ നഗരിയിലെ മുഴുവൻ കെട്ടിടങ്ങളും സർക്കാറിേൻറതാണ്. എക്സ്പോക്ക് ശേഷം മറ്റു സ്ഥലങ്ങളിലെ പോലെ സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റാൻ സൗകര്യമുണ്ടാകും. വി
പ്രദർശന നഗരിയെ സിറ്റിയായി പരിവർത്തിപ്പിക്കുന്നത് പ്രയാസകരമാണെന്ന് അധികൃതർ സമ്മതിക്കുന്നു. കൃത്യമായ ആസൂത്രണത്തിലൂടെയും ഘട്ടംഘട്ടമായ പദ്ധതികളിലൂടെയും ഇത് പൂർത്തിയാകുമെന്നാണ് ആത്മവിശ്വാസം. നിലവിൽ എക്സ്പോയുടെ അവസാനഘട്ട മിനുക്കുപണികളിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഭാവിയിൽ സിറ്റിയിലേക്ക് പരിവർത്തിപ്പിക്കുന്നത് എങ്ങനെയെന്നത് എഞ്ചിനീയർമാർ പഠിക്കുന്നുണ്ട്. അതിനുവേണ്ട മുൻകരുതലുകൾ നഗരി നിർമാണത്തിൽ പാലിക്കുന്നുമുണ്ട്. നിർമിക്കപ്പെട്ടതിനെറ 80ശതമാനത്തിലേറെ നിലനിർത്തിയാകും പുതിയ പട്ടണം പിറവിയെടുക്കുക. എക്സ്പോക്ക് വേണ്ടി പ്രത്യേകം നിർമിച്ച ഭാഗങ്ങൾ മാത്രമാണ് പൊളിച്ചുമാറ്റുക.
ഷാങ്ഗായിലും മിലാനിലും നടന്ന മുൻ എക്സപോകളുടെ മെച്ചവും വീഴ്ചകളും വിലയിരുത്തിയാണ് ദുബൈ എക്സ്പോ ഒരുക്കിയിട്ടുള്ളത്. മിലാൻ എക്സ്പോ കൃത്യമായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്. അഞ്ചുവർഷത്തിൽ തീർത്ത നഗരം 170വർഷത്തെ എക്സ്പോ ചരിത്രത്തിലെ സുസ്ഥരിമായ ആദ്യ എക്സ്പോയാക്കി മാറ്റാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ദുബൈ വീണ്ടും ലോകത്തിന് പുതിയ പാഠം സമ്മാനിക്കുന്ന പദ്ധതിയാകും ഡിസ്ട്രിക്റ്റ് 2020യുടെ നിർമാണം. നമുക്കും കാത്തിരിക്കാം ആ പുതുനഗരത്തിന്റെ പിറവിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.