യു.എ.ഇയിൽ കോവിഡ്​ പരിശോധന നിരക്ക്​ കുറച്ചു

ദുബൈ: യു.എ.ഇയിൽ കോവിഡ്​ പരിശോധന നിരക്ക്​ ഏകീകരിച്ചു. പി.സി.ആർ പരിശോധനക്ക്​ 50 ദിർഹമിൽ കൂടുതൽ ഈടാക്കരുതെന്ന് ലാബോറട്ടറികൾക്കും ഹെൽത്ത്​ സെൻററുകൾക്കും ആരോഗ്യ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ സമിതിയും നി​ർദേശം നൽകി. നിലവിൽ 65 മുതൽ 150 ദിർഹം വരെയാണ്​ വിവിധ സ്​ഥാപനങ്ങൾ പി.സി.ആർ പരിശോധനക്ക്​ ഈടാക്കുന്നത്​.

മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക്​ ഏറെ ​ആശ്വാസം പകരുന്ന നടപടിയാണിത്​. നിലവിൽ നാട്ടിലേക്ക്​ പേകാണമെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്​ നെഗറ്റീവ്​ ഫലം നിർബന്ധമാണ്​. 150 ദിർഹം (3000 രൂപ) മുടക്കിയായിരുന്നു പലരും പരിശോധന നടത്തിയിരുന്നത്​. ഇതാണ്​ മൂന്നിലൊന്നായി ചുരുങ്ങിയത്​. 24 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - covid test rate reduced in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.