ഒരു മാസത്തിന്​ ശേഷം കടലിൽ കണ്ടെത്തിയ മൃ​തദേഹത്തിന്​ കോവിഡ്​ പോസിറ്റിവ്​

ദുബൈ: മരിച്ചശേഷം ഒരു മാസം കഴിഞ്ഞ്​ കടലിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തി​െൻറ കോവിഡ്​ പരിശോധന പോസിറ്റിവ്​. മറ്റൊരു സംഭവത്തിൽ 17 ദിവസം മോർചറിയിൽ സൂക്ഷിച്ച മൃതദേഹത്തിനും കോവിഡ്​ പോസിറ്റിവ്​ സ്ഥിരീകരിച്ചു. ദുബൈ പൊലീസിലെ ഫോറൻസിക്​ വിഭാഗമാണ്​ പരിശോധന ഫലം പുറത്തുവിട്ടത്​. ദിവസങ്ങൾക്കു​ ശേഷവും മൃതദേഹങ്ങളിൽ വൈറസ്​ അവശേഷിക്കുന്നത്​ കണ്ടെത്തിയത്​ സംബന്ധിച്ച കണ്ടെത്തലുകൾ പ്രത്യേകം പ്രസിദ്ധീകരിക്കുമെന്ന്​ പൊലീസ്​ ഫോറൻസിക്​ മെഡിസിൻ വകുപ്പ്​ ഡയറക്​ടർ മേജർ ഡോ. അഹമ്മദ്​ അൽ ഹാഷിമി അറിയിച്ചു. നിലവിൽ മനുഷ്യൻ മരിക്കുന്നതോടെ ശരീരത്തിലെ വൈറസ്​ മിക്കതും നശിക്കുമെന്നാണ്​ കണ്ടെത്തൽ.

എന്നാൽ ഇതിൽ നിന്ന്​ വ്യത്യസ്​തമായ കണ്ടെത്തലാണ്​ ദുബൈ പൊലീസി​െൻറ പരിശോധനയിൽ തെളിയിക്കപ്പെട്ടത്​. മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ മൃതദേഹങ്ങളും മറ്റു നടപടിക്രമങ്ങൾക്കൊപ്പം കോവിഡ്​ പരിശോധനക്കും വിധേയമാക്കുന്നുണ്ട്​ ദുബൈ പൊലീസ്​. ആഗോള തലത്തിലെ ആവശ്യം പരിഗണിച്ച്​ എല്ലാ ഫോറൻസിക് നടപടിക്രമങ്ങളും ശരിയായി രേഖപ്പെടുത്തുകയും ഫലങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നതായും അധിക​ൃതർ കൂട്ടിച്ചേർത്തു. അന്താരാഷ്​ട്ര തലത്തിലെ സമ്മേളനങ്ങളിലും മറ്റു വേദികളിലും കണ്ടെത്തലുകൾ അവതരിപ്പിക്കാറുമുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.