ഷാര്‍ജ: ലോക ജലദിനത്തില്‍ വെള്ളക്കുപ്പി കൊണ്ട് ഭൂപടം തീര്‍ത്ത് ഷാര്‍ജ വീണ്ടും ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കി. വൃത്താകൃതിയില്‍ നിരത്തി വെച്ച 39,000 വെള്ള കുപ്പികള്‍ കൊണ്ട് ലോക രാജ്യങ്ങളുടെ ഭൂപടമൊരുക്കിയാണ് ഷാര്‍ജ വീണ്ടും ഗിന്നസിൽ സ്ഥാനം പിടിച്ചത്. ഷാര്‍ജ സർവകലാശാലയും മസാഫി വാട്ടകമ്പനിയും ചേര്‍ന്നാണ് ഭൂപടം ഒരുക്കിയത്.
വിവിധ രാജ്യങ്ങളെ വേര്‍തിരിക്കാന്‍ വിവിധ നിറത്തിലുള്ള മൂടികളാണ് ഉപയോഗിച്ചത്.
ഉപയോഗിച്ച കുപ്പികള്‍, വിസ്തീര്‍ണം, തീര്‍ക്കാനെടുത്ത സമയം, ഭൂപടത്തിന്‍െറ ആകൃതി തുടങ്ങിയ കാര്യങ്ങളാണ് റെക്കോഡിനായി പരിഗണിച്ചത്. ലോകത്തിലെ ഏറ്റവും വലി തീന്മേശ, ഏറ്റവും വലിയ മരത്തിന്‍െറ ധര്‍മ്മപ്പെട്ടി, വിളക്ക്കൂട് എന്നിവ ഒരുക്കി ഷാര്‍ജ മുമ്പ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.