ഷാര്‍ജയെ ലോക പുസ്​തക തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചു

ഷാര്‍ജ: ഷാര്‍ജയുടെ സാംസ്കാരിക കിരീടത്തില്‍ വീണ്ടും ലോകം പൊന്‍തൂവല്‍ ചാര്‍ത്തി. 2019ലെ ലോക പുസ്​തക തലസ്ഥാനമായി 
യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയൻറിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്കോ) പ്രഖ്യാപിച്ചു. ഈ സ്ഥാനം അലങ്കരിക്കുന്ന 19ാമത് നഗരമാണ് ഷാര്‍ജ. തദ്ദേശീയവും പ്രാദേശികവുമായ പ്രസിദ്ധീകരണ വ്യവസായങ്ങളെ പിന്തുണക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും  പ്രധാന പങ്കുവഹിച്ചതിനുള്ളതാണ്  അംഗീകാരമാണ് ഈ ബഹ​ുമതി.
വായനയെ പ്രോത്സാഹിപ്പിച്ച് സാംസ്കാരികമായ ഉന്നമനം നേടാനുള്ള ഷാര്‍ജയുടെ നിരന്തരമായ പ്രയത്നങ്ങളുടെ വിജയമാണ് ഈ നേട്ടമെന് യുനെസ്കോ വ്യക്തമാക്കി. അതോടൊപ്പം പരസ്പര സമന്വയവും വൈജ്ഞാനിക ആശയവിനിമയവും  ഈ ബഹുമതിയിലക്ക് ഷാര്‍ജയെ നയിച്ച ഘടകങ്ങളാണ്. നെതര്‍ലാൻറിലെ ഇൻറര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലൈബ്രറി അസോസിയേഷ​​​െൻറ (ഐ.എഫ്.എല്‍.എ) ആസ്ഥാനത്ത് നടന്ന യോഗത്തില്‍ യുനെസ്കോ വിദഗ്ധരുടെ അന്താരാഷ്​​്ട്ര കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സാഹിത്യ -സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാര്‍ജ മുഴുവന്‍ ജനങ്ങളിലേക്കും പുസ്തകങ്ങള്‍ ലഭ്യമാക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്തിരുന്നു. 
വീടകങ്ങളില്‍ വായനശാലകള്‍ തീര്‍ത്ത് സാംസ്കാരികമായ ഉന്നമനം കൈവരിക്കുക എന്ന സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ ഭരണനൈപുണ്യത്തിനുള്ള അംഗീകരമാണിതെന്ന് ഷാര്‍ജ ലോക വേള്‍ഡ് ബുക്ക് കാപ്പിറ്റല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി തലൈവിയും എമിറേറ്റ്സ് പബ്ളിഷേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റുമായ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ ആല്‍ ഖാസിമി പറഞ്ഞു. സാഹിത്യ മികവിന് ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. പുസ്തകവും വായനയും കൊണ്ട് സാംസ്കാരിക രംഗത്ത് അംഗീകരിക്കപ്പെട്ടവരുടെ നിരയിലേക്ക് എത്തിപ്പെടാനായതില്‍ ഏറെ സന്തോഷമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സമായി ഷാര്‍ജയെ വളര്‍ത്തിയെടുക്കാനായതും ഈ അംഗീകാരത്തിലേക്ക് നയിച്ച ഘടകങ്ങളാണെന്ന് അവര്‍ പറഞ്ഞു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.