ഗ്രീന്‍ കോഫി 1000 നിരോധിത ഉല്‍പന്നമെന്ന് ദുബൈ നഗരസഭ

ദുബൈ: ശരീര ഭാരം കുറക്കുമെന്ന അവകാശവാദത്തോടെ വിപണിയിലിറക്കിയ ഗ്രീന്‍ കോഫി 1000 എന്ന ഉല്‍പന്നത്തിന് യു.എ.ഇയില്‍ വിലക്ക് നിലവിലുള്ളതായി ദുബൈ നഗരസഭ അറിയിച്ചു.
 ഉല്‍പന്നം നിരോധിച്ച് 2013 മേയില്‍ ആരോഗ്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വസ്തുക്കള്‍ ഉണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഉല്‍പന്നത്തിന് നിരോധം ഏര്‍പ്പെടുത്തിയത്.  ഈ ഉല്‍പന്നം യു.എ.ഇയില്‍ വില്‍ക്കാന്‍ അനുമതിയില്ല. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഉല്‍പന്നത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യാരോഗ്യത്തിന് ഹാനികരമായ സിബുട്രാമിന്‍, ഫിനോഫ്തലീന്‍ എന്നീ രാസവസ്തുക്കള്‍ ഉല്‍പന്നത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. 
ഈ രാസവസ്തുക്കള്‍ ശരീരത്തിലത്തെിയാല്‍ ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും സാധ്യതയുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.