റിയാദ്: ‘പ്രവാസത്തിന്റെ കരുതലാവുക, സംഘശക്തിക്ക് കരുത്താവുക’ എന്ന പ്രമേയത്തിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന ദ്വൈമാസ കാമ്പയിനിലുൾപ്പെട്ട സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി റിയാദ് വയനാട് ജില്ല കെ.എം.സി.സി പ്രവർത്തക കൺവെൻഷനും ജില്ലാ കമ്മിറ്റി രൂപവത്കരണവും നടന്നു.
ബത്ത കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കും ശറഫുദ്ദീൻ അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് ബഷീർ ഖിറാഅത്ത് നടത്തി. ശറഫുദ്ദീൻ സ്വാഗതവും ഷഫീർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി.സി അലി (ചെയർമാൻ, റിലീഫ് കമ്മിറ്റി), സുധീര്‍ മേപ്പാടി (ചെയർമാൻ), ഷറഫു കംബ്ലാട് (പ്രസിഡന്റ്), ഷഫീര്‍ വെള്ളമുണ്ട (ജനറൽ സെക്രട്ടറി), നാസര്‍ വാകേരി (ട്രഷറര്‍), അസീസ് നെല്ലിയമ്പം (ഓര്‍ഗനൈസിങ് സെക്രട്ടറി), മനാഫ് കാട്ടിക്കുളം, അഷ്റഫ് പുറ്റാട്, മുഹമ്മദ് ബഷീര്‍ പാട്ടനികുപ്പ്, സൈദ് പനമരം, ജാഫര്‍ വൈത്തിരി (വൈസ് പ്രസിഡന്റ്), ദഖ് വാന്‍ കരണി, സലാം ബത്തേരി, ഹംസ കരണി, അബ്ദുൽ സലാം പനമരം, ആബിദ് ചോലമക്കൽ (ജോ. സെക്രട്ടറി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.