ഇന്ന്​ വായനാദിനം: ഡി​ജി​റ്റ​ൽ കാ​ല​ത്തെ പ്ര​വാ​സി ന്യൂ​ജെ​ൻ വാ​യ​ന​ക​ൾ

റി​യാ​ദ്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും ടെ​ലി​വി​ഷ​ൻ നെ​റ്റ്​​വ​ർ​ക്കു​ക​ളും പു​തു​ത​ല​മു​റ​യു​ടെ സ​മ​യം അ​പ​ഹ​രി​ക്കു​മ്പോ​ൾ വാ​യ​ന​യു​ടെ ആ​ന​ന്ദ​ത്തി​ൽ ല​യി​ച്ച് പ്ര​വാ​സ ലോ​ക​ത്തു​ നി​ന്ന്​ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ. അ​ക്ഷ​ര​ങ്ങ​ളി​ൽ അ​ലി​ഞ്ഞു​ചേ​ർ​ന്ന് പു​തി​യ ആ​ശ​യ​ങ്ങ​ൾ ഗ്ര​ഹി​ക്കു​മ്പോ​ൾ വാ​യ​ന​ക്ക് അ​നി​ർ​വ​ച​നീ​യ അ​നു​ഭൂ​തി​യു​ണ്ടെ​ന്ന് വി​വി​ധ തു​റ​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട റി​യാ​ദി​ലെ അ​ന​സൂ​യ സു​രേ​ഷ്, നൈ​റ ഷ​ഹ്​​ദാ​ൻ എ​ന്നീ കു​ട്ടി​ക​ൾ പ​റ​യു​ന്നു.

ഇ​തി​ന​കം നൂ​റു​ക​ണ​ക്കി​ന് പു​സ്ത​ക​ങ്ങ​ളാ​ണ് റി​യാ​ദ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന​സൂ​യ സു​രേ​ഷ് വാ​യി​ച്ചി​ട്ടു​ള്ള​ത്. ക​ഥ, ക​വി​ത, നോ​വ​ൽ തു​ട​ങ്ങി എ​ല്ലാം വാ​യി​ക്കു​ന്ന പ്ര​കൃ​ത​ക്കാ​രി​യാ​ണ് അ​ന​സൂ​യ. ഡി​ജി​റ്റ​ൽ വാ​യ​ന​യെ​ക്കാ​ൾ ഇ​ഷ്​​ട​പ്പെ​ടു​ന്ന​ത് പു​സ്ത​ക​ങ്ങ​ളാ​ണെ​ന്നും അ​തി​െൻറ മ​ണ​വും ഓ​രോ പേ​ജും മ​റി​ച്ചു​ള്ള വാ​യ​ന​യും ന​ല്ലൊ​രു ഫീ​ൽ ത​ന്നെ​യാ​ണെ​ന്നും​ അ​ന​സൂ​യ പ​റ​യു​ന്നു.

എ​ന്നാ​ൽ ഡി​ജി​റ്റ​ലാ​ണ് വാ​യി​ക്കാ​ൻ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദം. ഇ​ഷ്​​ട​പ്പെ​ടു​ന്ന പ​ല ബു​ക്കു​ക​ളും വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക​ണ​മെ​ന്നി​ല്ല. അ​പ്പോ​ൾ ഇ-​ബു​ക്കു​ക​ളും പി.​ഡി.​എ​ഫു​മൊ​ക്കെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്നു. സൂ​ക്ഷി​ച്ചു​വെ​ക്കാ​നും എ​ളു​പ്പ​മാ​ണ്. വാ​യി​ച്ച പു​സ്ത​ക​ങ്ങ​ളെ​ല്ലാം പ്രി​യ​പ്പെ​ട്ട​താ​ണ്. ചി​ല​പ്പോ​ൾ ക​ഥ​യോ ക​ഥാ​പാ​ത്ര​ങ്ങ​ളോ എ​ഴു​ത്തി​െൻറ ശൈ​ലി​യോ ഏ​തെ​ങ്കി​ലു​മൊ​ന്ന് സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടാ​വു​മെ​ന്ന് അ​ന​സൂ​യ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. മ​ന​സ്സി​ലെ​പ്പോ​ഴും ത​ങ്ങി നി​ൽ​ക്കു​ന്ന ഒ​ന്നാ​ണ് ഹാ​ർ​പ​ർ ലീ​യു​ടെ 'ടു ​കി​ൽ എ ​മോ​ക്കി​ങ്ബേ​ഡ്'​എ​ന്ന പു​സ്ത​കം. അ​സാ​ധാ​ര​ണ​മാ​യ ര​ച​ന, പാ​ത്ര​നി​ർ​മി​തി, സാ​മൂ​ഹി​ക​മാ​യ ഉ​ൾ​ക്ക​രു​ത്ത് എ​ല്ലാം ആ ​കൃ​തി​ക്കു​ണ്ട്.

അ​ഫ്‌​ഗാ​നി-​അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​നാ​യ ഖാ​ലി​ദ് ഹു​സൈ​നി​യാ​ണ് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​ൻ. അ​ദ്ദേ​ഹ​ത്തി​െൻറ എ​ല്ലാ കൃ​തി​ക​ളും ഇ​ഷ്​​ട​മാ​ണ്. പാ​രാ​യ​ണ​ക്ഷ​മ​ത​യു​ള്ള പു​സ്ത​ക​മാ​ണെ​ങ്കി​ൽ പെ​ട്ടെ​ന്നു​ത​ന്നെ വാ​യി​ച്ചു തീ​ർ​ക്കും, അ​ല്ലാ​ത്ത​വ കു​റ​ച്ചു സ​മ​യ​മെ​ടു​ക്കും. സു​ഗ​മ​മാ​യി വാ​യി​ക്കാ​മെ​ന്ന​തി​നാ​ൽ ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ളോ​ടാ​ണ് കൂ​ടു​ത​ൽ താ​ൽ​പ​ര്യം. ക​മ​ലാ​ദാ​സി​െൻറ ര​ച​ന​ക​ൾ വാ​യി​ച്ചി​ട്ടു​ണ്ട്. അ​ച്ഛ​നും അ​മ്മ​യും ധാ​രാ​ളം പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി​ത്ത​രാ​റു​ണ്ട്. പാ​ഠ്യേ​ത​ര പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​ൻ ന​ല്ല പ്രോ​ത്സാ​ഹ​ന​മാ​ണ് ന​ൽ​കു​ന്ന​ത്.

ഭാ​ഷ, സാ​ഹി​ത്യം, പൊ​തു​വി​ജ്ഞാ​നം എ​ന്നി​വ​യി​ൽ കൂ​ടു​ത​ൽ അ​റി​വു​ നേ​ടാ​നും എ​ഴു​തി​നോ​ക്കാ​നും വാ​യ​ന സ​ഹാ​യ​ക​ര​മാ​യെ​ന്നും അ​ന​സൂ​യ പ​റ​യു​ന്നു. റി​യാ​ദി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് - ലീ​ന കൊ​ടി​യ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ന​സൂ​യ. സ​ഹോ​ദ​രി അ​മൃ​ത സു​രേ​ഷും ന​ല്ലൊ​രു വാ​യ​ന​ക്കാ​രി​യാ​ണ്. 

ആശയങ്ങളുടെയും ചിന്തയുടെയും വികാസവും വലിയൊരു പദസമ്പത്തും വായനയിലൂടെ നേടിയെടുക്കാനാവുമെന്ന് റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ നൈറ ഷഹ്ദാൻ പറയുന്നു. സിനിമയും ഗെയിമുകളുമൊക്കെ അതി​െൻറ പിന്നിലുള്ളവർ ഉദ്ദേശിക്കുന്ന തലത്തിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. എന്നാൽ വായനയാകട്ടെ സ്വന്തം ഭാവനയുടെ ലോകത്ത് നിന്നാണ് ആസ്വദിക്കപ്പെടുന്നത്.

വായനയും ഒരുതരം വിനോദമാണെന്നും സമൂഹ മാധ്യമങ്ങളും ടിവിയും സിനിമയുമൊന്നും അതിന് വിഘാതമല്ലെന്നും നൈറ ഉറച്ചുവിശ്വസിക്കുന്നു. വായിക്കാനുള്ള നിശ്ചയദാർഢ്യമാണ് ഇക്കാലത്ത് വേണ്ടത്. ഇംഗ്ലീഷ് നോവലുകളാണ് ഇഷ്​ടപ്പെട്ട മേഖല. നൂറുകണക്കിന് നോവലുകൾ ഇതിനകം വായിച്ചിട്ടുണ്ടെങ്കിലും 'ഓർഫൻ ഐലൻറാ'ണ് മറക്കാനാവാത്ത ഒരു കൃതി. സൂസൻ കോളിൻസ്, സ്​റ്റീഫൻ ചബോസ്കി, ജെന്നിഫർ നിവേൻ, വേറൊണിക്ക റോത് എന്നിവയൊക്കെ ഇഷ്​ടമാണെങ്കിലും ഹാരിപോട്ടർ സീരിസി​െൻറയും മറ്റ് നിരവധി കൃതികളുടെയും കർത്താവായ ജെ.കെ. റൗളിങ്ങാണ് ഇഷ്​ടപ്പെട്ട നോവലിസ്​റ്റ്​. പുസ്തകങ്ങളെക്കാൾ ഡിജിറ്റൽ വായനയാണ് സൗകര്യം. മാതൃഭാഷയായ മലയാളം ഏറെ പ്രിയപ്പെട്ടതും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമാണെന്ന്​ നൈറ വ്യക്തമാക്കി. റിയാദിലെ സാമൂഹിക പ്രവർത്തകരായ ഷഹ്ദാൻ - ഫജ്‌ന ദമ്പതികളുടെ മകളാണ്​ നൈറ. സഹോദരൻ അമൻ മുഹമ്മദ്.

Tags:    
News Summary - Today is Reading Day: Expatriate New Generation Readings in the Digital Age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.