സൗദിയിൽ സ്കൂൾ ബസുകൾ നിരീക്ഷിക്കാൻ സംവിധാനം

റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂള്‍ ബസുകളുടെയും പ്രത്യേക ആവശ്യങ്ങൾക്കായി സർവിസ് നടത്തുന്ന ബസുകളുടെയും പ്രവർത്തനം നിരീക്ഷിക്കാന്‍ ഓട്ടോമാറ്റഡ് സംവിധാനം നടപ്പാക്കുന്നു. അടുത്ത വർഷം ഫെബ്രുവരി ഒന്നു മുതല്‍ സംവിധാനം നിലവില്‍വരും.

ഓപറേറ്റിങ് ലൈസൻസുകളുടെ കാലാവധി, ബസുകളുടെ പ്രവർത്തന കാലാവധി എന്നിവ പ്രോഗ്രാം വഴി നിരീക്ഷിക്കും. പൊതുഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഗുണനിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. ഗതാഗത അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും സാങ്കേതിക സജ്ജീകരണങ്ങളും പാലിക്കുന്നുണ്ടെന്ന് പുതിയ സംവിധാനം വഴി ഉറപ്പുവരുത്താന്‍ സാധിക്കും.

ഓട്ടോമാറ്റഡ് മോണിറ്ററിങ് സിസ്റ്റം വഴി സ്‌കൂള്‍ ബസുകളെയും സ്പെഷലൈസ്ഡ് ബസുകളെയും നിരീക്ഷിക്കുന്നതാണ് സംവിധാനം.പദ്ധതി അടുത്ത വർഷം ഫെബ്രുവരി ഒന്നു മുതൽ നിലവിൽ വരുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. പ്രധാനമായും മൂന്നു നിയമലംഘനങ്ങളാണ് ആദ്യഘട്ടത്തിൽ നിരീക്ഷിക്കുക.

ബസ് ഓപറേഷന് അനുമതി, ഓപറേഷന് അനുമതിയുടെ കാലാവധി, ബസുകളുടെ പ്രവർത്തന കാലാവധി എന്നിവയാണ് ഇതുവഴി നിരീക്ഷിക്കുക. കൂടുതൽ പ്രവർത്തനങ്ങളുടെ നിരീക്ഷണം പിന്നീട് കൂട്ടിച്ചേർക്കുമെന്നും അത് പിന്നീട് അറിയിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - System to monitor school buses in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.