റിയാദ്: റിയാദിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷനും ചാർജ് ദ അഫയേഴ്സുമായ ഡോ. സുഹൈൽ അജാസ് ഖാനെ ലബന ോണിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. വ്യാഴാഴ്ചയാണ് നിയമന ഉത്തരവ് പുറത ്തിറങ്ങിയത്. വൈകാതെ അദ്ദേഹം ലബനോണിലെത്തി ചുമതലയേറ്റെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. അംബാസഡർ അഹമ്മദ് ജാവേദ് കഴിഞ്ഞമാസം 15ന് കാലാവധി അവസാനിച്ച് മടങ്ങിയതോടെ റിയാദിലെ എംബസിയിൽ പകരം ചുമതല വഹിക്കുകയാണ് ഡോ. സുഹൈൽ അജാസ് ഖാൻ. റിയാദിലെ പുതിയ അംബാസഡർ ഡോ. ഒൗസാഫ് സഇൗദാണ്.
അദ്ദേഹം ഇൗ മാസം അവസാനം റിയാദിലെത്തും. അദ്ദേഹമെത്തിയാൽ ഉടൻ ഡോ. സുഹൈൽ പുതിയ പദവി ഏറ്റെടുക്കാൻ റിയാദിനോട് വിടപറയും.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ഡോ. സുഹൈൽ വൈദ്യശാസ്ത്രത്തിലാണ് ബിരുദമെടുത്തത്. ഇൻഡോറിലെ മഹാത്മഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളജിൽ നിന്ന് മൂന്ന് ഗോൾഡ് മെഡലുകളോടെയായിരുന്നു എം.ബി.ബി.എസ് സ്വന്തമാക്കിയത്. വൈദ്യശുശ്രൂഷ ആരംഭിച്ച് അധികം വൈകാതെ തന്നെ സിവിൽ സർവീസ് പരീക്ഷയെഴുതി 1997ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു.
ന്യൂഡെൽഹിയിലെ സ്കൂൾ ഒാഫ് ഫോറിൻ ലാംഗേജ്സിൽ നിന്ന് അറബി ഭാഷയിൽ അഡ്വാൻസ്ഡ് ഡിേപ്ലാമയും കെയ്റോയിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ നിന്ന് അറബി ഭാഷയിൽ തന്നെ ഉന്നത കോഴ്സും പാസായി അറബ് മേഖലയിലെ ഇന്ത്യൻ നയതന്ത്രത്തിൽ ശ്രദ്ധയൂന്നി. കെയ്റോയിലെ ഇന്ത്യൻ എംബസിയിലായിരുന്നു തുടക്കം.
പിന്നീട് സിറിയൻ തലസ്ഥാനമായ ദമാസ്കസിലെത്തി. 2005ൽ ജിദ്ദയിലെ ഇന്ത്യൻ കോൺസലേറ്റിൽ ഹജ്ജ് കോൺസലായി. ഇസ്ലാമാബാദ്, വിയന്ന എന്നിവിടങ്ങളിലെ നയതന്ത്രദൗത്യങ്ങൾക്കും ശേഷം 2017 അവസാനത്തിലാണ് റിയാദിലെ എംബസിയിലേക്ക് ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ (ഡി.സി.എം) പദവിയിൽ എത്തുന്നത്. അംബാസഡർ റാങ്കിലുള്ള ഡി.സി.എം പദവിയായിരുന്നു റിയാദിൽ അദ്ദേഹത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.