സൗദി, യു.എസ്​ ഊർജ മന്ത്രിമാരുടെ യോഗം അമേരിക്കയില്‍

റിയാദ്: സൗദി ഊർജ മന്ത്രി എൻജി. ഖാലിദ് അല്‍ഫാലിഹ് അമേരിക്കന്‍ ഊർജ മന്ത്രി റെക് ബെറിയുമായി അമേരിക്കയില്‍ കൂടിക്കാഴ്ച നടത്തും. സൗദി എണ്ണ ഉല്‍പാദനവുമായി ബന്ധപ്പെട്ട യു.എസ്​ പ്രസിഡൻറ്​ ഡോണള്‍ഡ് ട്രംപ് ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തേക്കും. ഇറാനെതിരെ നടപടി സ്വീകരിക്കുന്നതിന്​ മുന്നോടിയായാണ് അമേരിക്ക എണ്ണ ഉല്‍പാദന രാജ്യങ്ങളോട് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ അഭ്യര്‍ഥിച്ചത്.

റഷ്യന്‍ ഊർജ മന്ത്രി അലക്സാണ്ടര്‍ നോവാക്കുമായും റെക് ബെറി അടുത്താഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. സൗദിയുടെ നേതൃത്വത്തില്‍ ഒപെക് രാജ്യങ്ങള്‍ റഷ്യയുമായി സഹകരിച്ച ഉല്‍പാദനം നിയന്ത്രിക്കാനും വിലയിടിവ് തടയാനും നീക്കം ആരംഭിച്ചിരുന്നു. ഉല്‍പാദന നിയന്ത്രണം 2019ലും തുടരണമെന്ന് ധാരണ നില നില്‍ക്കുന്ന സാഹചര്യത്തില്‍ സൗദി, അമേരിക്കന്‍ ഊർജ മന്ത്രിമാരുടെ കൂടിക്കാഴ്ച ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.