സൗദി കിരീടാവകാശിയും ജോർജിയൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ജോർജിയൻ പ്രധാനമന്ത്രി ഇറാക്ലി ഗാരിബാഷ്വിലിയും തമ്മിൽ ചർച്ച നടത്തി. റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധങ്ങളും വ്യത്യസ്ത മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചചെയ്തു.
സഹമന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സഹമന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലി, സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ അൽഇബ്രാഹിം, ജോർജിയയിലെ സൗദി അംബാസഡർ സൽമാൻ ആലുശൈഖ് എന്നിവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.