സൗദിയില്‍ ബിനാമി ഇടപാടിനെതിരെ വാണിജ്യ മന്ത്രാലയം

റിയാദ്: സൗദിയില്‍ ബിനാമി ഇടപാടുകള്‍ ഇല്ലായ്മ ചെയ്യാനുള്ള ആറിന പരിപാടിക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം അംഗീകാരം നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ബിനാമി നിര്‍മാര്‍ജ്ജനത്തിന് ദേശീയ പരിപാടി എന്ന പേരിലുള്ള ആറിനങ്ങളില്‍ ഏറ്റവും പ്രയാസകരമായത് സ്ഥാപനം തുടങ്ങുന്നവര്‍ മൂലധനത്തിന്‍െറ സ്രോതസ്സ് വ്യക്തമാക്കണമെന്നതാണ്.

ഇതിന് വേണ്ടി ചെറുകിട സ്ഥാപനങ്ങളുടെതുള്‍പ്പെടെ എല്ലാ ഇടപാടുകളും ബാങ്ക് വഴിയാക്കണമെന്നും ഇടപാടുകള്‍ പൂര്‍ണമായും ഇന്‍വോയ്സ് വഴിയായിരിക്കണമെന്നും വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഉപഭോക്താക്കള്‍ക്ക് സേവനം മെച്ചപ്പെടുത്തുക, ബിനാമി തടയുന്നതില്‍ വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള പ്രവര്‍ത്തനം ഏകീകരിക്കുക, പരമാവധി ജോലികളില്‍ സ്വദേശികളെ നിയമിക്കുക, സ്വകാര്യ മേഖലയിലെ ആരോഗ്യകരമായ വിപണി മല്‍സരം നിലനിര്‍ത്തുക എന്നിവയും മന്ത്രാലയത്തിന്‍െറ ആറിന പരിപാടിയില്‍ ഉള്‍പ്പെടുന്നു.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ക്കും ആവശ്യമായ പ്രോല്‍സാഹനം നല്‍കുക, സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മെച്ചപ്പെട്ട ഉല്‍പന്നങ്ങള്‍ സുതാര്യമായും കുറഞ്ഞ വിലക്കും ലഭ്യമാക്കുക, സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുക, നിലവിലുള്ള ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കുക, വിദേശികള്‍ക്ക് സ്ഥാപനം തുടങ്ങാനുള്ള നിയമപരമായ അവസരം സൃഷ്ടിക്കുക എന്നിവയും വാണിജ്യ മന്ത്രാലയത്തിന്‍െറ ലക്ഷ്യമാണ്.  രാജ്യത്ത് രണ്ട് ലക്ഷത്തിലധികം ബിനാമി സ്ഥാപനങ്ങളുണ്ടെന്നാണ് വാണിജ്യ മന്ത്രാലയത്തിന്‍െറ കണക്ക്.

ഇതില്‍ 86,000 സ്ഥാപനങ്ങള്‍ കോണ്‍ട്രാക്ടിങ് മേഖലയിലും 84,000 ചില്ലറ വില്‍പന മേഖലയിലുമാണ്. ഇതനുസരിച്ച് ആദ്യം ചില്ലറ വില്‍പന മേഖലയില്‍ നിന്നും തുടര്‍ന്ന് കോണ്‍ട്രാക്ടിങ് കമ്പനി മേഖലയില്‍ നിന്നും ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കും. കഴിഞ്ഞ വര്‍ഷം 764 സ്ഥാപനങ്ങളില്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ കണ്ടത്തെിയ 450 ബിനാമി ഇടപാടുകള്‍ പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

 

Tags:    
News Summary - saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.