റിയാദ് സീസൺ: ഉത്സവത്തിന് ഇന്ന് ബോളീവാർഡിൽ കൊടിയേറ്റം

റിയാദ്: ലോകോത്തര കലാകാരന്മാരെയും അത്യാധുനിക വിനോദപരിപാടികളും അരങ്ങിലെത്തിച്ച് സൗദിയിലെ ഏറ്റവും വലിയ സാംസ്കാരിക വിനോദോത്സവത്തിന് ബുധനാഴ്​ച തലസ്ഥാനനഗരിയിൽ കൊടിയേറും. റിയാദ് സിറ്റി സെൻററിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള റിയാദ് സീസൺ പ്രധാന വേദികളിലൊന്നായ ബോളീവാർഡിലാണ് ഉത്സവത്തിന് തുടക്കം കുറിക്കുക. ലോകമൊട്ടുക്കും ആരാധകരുള്ള, പിറ്റ്ബുൾ എന്നു വിളിപ്പേരുള്ള അമേരിക്കൻ റാപ്പറും നടനുമായ അർമാ​േൻറാ ക്രിസ്​റ്റിയനാണ് മുഖ്യാതിഥി.

ആസ്വാദകരെ ആനന്ദ ലഹരിയിലമർത്തുന്ന ഈ റാപ്​ ഗായകന് സൗദിയിൽ ആരാധകരേ​െറയാണ്. ബോളീവാർഡിലെ നീണ്ട നടപ്പാതയാണ്​ ഉത്സവനഗരി. കുട്ടികൾക്കായി 500ലേറെ ഇലക്​ട്രോണിക് ഗെയിമുകൾ, സ്​റ്റാളുകൾ, പ്രമുഖ റസ്​റ്റാറൻറുകളുടെ ഭക്ഷണശാലകൾ തുടങ്ങി ആസ്വാദനത്തി​െൻറ തെരുവാക്കി അതിനെ മാറ്റുകയാണ് ലക്ഷ്യം. നഗരത്തിലെ വിവിധ ഭാഗങ്ങളിലൊരുക്കിയ 14 വേദികളിലായി 5.4 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 7500ഓളം പരിപാടികൾ അരങ്ങേറും.

പരിപാടിക്ക് തുടക്കമാകുന്നതോടെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും ആബാലവൃദ്ധം തലസ്ഥാനനഗരിയിലേക്ക് ഒഴുകിത്തുടങ്ങി. ദുബൈ എക്സ്പോ കണ്ട് റിയാദ് സീസണിലെത്തുന്ന വിദേശികളും വരുംദിവസങ്ങളിൽ റിയാദിലെത്തും. പരിപാടിക്ക്​ തുടക്കംകുറിക്കുമ്പോൾതന്നെ നഗരത്തിൽ ഹോട്ടൽമുറികൾക്ക് ക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളിൽ വേദികൾ പൂർണമായും തുറന്നുകഴിഞ്ഞാൽ റിയാദ് നഗരം തിരക്കിലമരും.

ആഘോഷത്തിനുവേണ്ടി ഒരുങ്ങിയ വേദിക​ൾ

വയ റിയാദ്

സിനിമ, ആഡംബര ഭക്ഷണശാലകൾ, രാജ്യാന്തര ഹോട്ടലുകൾ, ലോകത്തിലെ പ്രമുഖ ബ്രാൻഡുകൾ എന്നിവയാണ് ഇവിടെ മുഖ്യ ആകർഷണം.

കോംപാറ്റ് ഫീൽഡ്

വാളും അമ്പും ഡ്രോണും ഉൾ​െപ്പടെയുള്ള ആയുധപ്രദർശനമാണ് ഇവിടെയുള്ളത്​.

വിൻറർ വണ്ടർ ലാൻഡ്​

നഗരത്തിലെ പ്രധാന ഹൈവേയായ കിങ്​ ഫഹദ് റോഡിനോടു ചേർന്നുള്ള വിൻറർ വണ്ടർ ലാൻഡ് മലയാളികൾ ഉൾ​െപ്പടെ ആയിരക്കണക്കിനാളുകൾ കഴിഞ്ഞ സീസണിൽ സന്ദർശിച്ച് ആസ്വദിച്ച വേദിയാണ്. ആൾത്തിരക്ക് മുന്നിൽ കണ്ട് ഇത്തവണ നഗരിയുടെ വലുപ്പം 40 ശതമാനത്തോളം വർധിപ്പിച്ചിട്ടുണ്ട്. മൊബൈൽ സ്കൈലൂപ്പ് ഉൾ​െപ്പടെ ആശ്ചര്യങ്ങളുടെ അത്ഭുതക്കാഴ്ചകളാണ്​ ഇവിടെ ഒരുങ്ങുന്നത്​.

റിയാദ് ഫ്രൻറ്​

അനിമേഷൻ ഷോ, വാഹനപ്രദർശനം തുടങ്ങി സീസണിന്​ നിറംപകരുന്ന നിരവധി പ്രദർശനങ്ങൾ ഈ വേദിയിൽ.

മുറബ്ബ

റിയാദ് ബത്ഹക്കടുത്തുള്ള നാഷനൽ മ്യൂസിയം പാർക്കിലാണ് ലോകോത്തോര ഭക്ഷണ ബ്രാൻഡുകളും കോഫിഷോപ്പുകളും ചേർന്ന് ഒരുക്കുന്ന അത്യാധുനിക തീന്മേശ സംസ്കാരങ്ങളുടെ പ്രദർശനം.

റിയാദ് സഫാരി

റിയാദിൽ ഇതുവരെ കാണാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനത്തിനാണ് റിയാദ് സഫാരി സാക്ഷ്യംവഹിക്കുക.

അൽ ആദിരിയ

ശൈത്യകാല പശ്ചാത്തലത്തിൽ പ്രതേകം സജ്ജമാക്കിയ ഇടങ്ങളിൽ ഭക്ഷണം ആസ്വദിക്കാനുള്ള വേദിയാണ് ആദിരിയ.

ഒയാസിസ് റിയാദ്

മ്യൂസിക്കി​െൻറ അകമ്പടിയിൽ വൈകുന്നേരങ്ങളെ പ്രമുഖ റസ്​റ്റാറൻറ്​ ഗ്രൂപ്പി​െൻറ ആതിഥേയത്വത്തിൽ ഭക്ഷണം ആസ്വദിക്കാനുള്ള വേദിയാണ് ഒയാസിസ്.

ദി ഗ്രൗസ്

കലാപരമായ അറിവുകൾ, കലാ പ്രകടനങ്ങളും ഭക്ഷണശാലകളും ഗ്രൗസിൽ ഒരുങ്ങും.

നബദ്​ റിയാദ്

സൗദി പാരമ്പര്യവും സംസ്കാരവും അതിനൂതനമായ ഡിജിറ്റൽ സംവിധാനങ്ങൾ വഴി പ്രദർശിപ്പിക്കും.

ഖർയതു സംസം

പുരാതന അറേബ്യ പുനർജനിക്കുന്ന കാഴ്ചകളാകും സംസം ഗ്രാമത്തിൽ ഒരുങ്ങുക. രണ്ടു കാലങ്ങൾക്കുമിടയിലെ സൗദി അറേബ്യയെ വരച്ചു കാണിക്കുന്ന കാഴ്ചകളുണ്ടാകും. പരമ്പരാഗത കലാ പ്രകടനങ്ങളും പ്രത്യേക സംഗീതപരിപാടികളും ഈ വേദിയിൽ അരങ്ങേറും.

അൽ സലാം ട്രീ

സംഗീതത്തി​െൻറ ഒഴുക്കിൽ പ്രകൃതി മനോഹരമായ ശാന്തതയിലിരുന്ന് ഭക്ഷണം കഴിക്കാനാണിവിടം.

ഖലൂഹ

അറേബ്യൻ ഖഹ്‌വ നുകർന്ന് സംഗീത പരിപാടികൾ ആസ്വദിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.