ജിദ്ദ: കെ.എം.സി.സി പേങ്ങാട് ജി.സി.സി കമ്മിറ്റി പ്രസിദ്ധീകരിച്ച മഹല്ല് പ്രസിഡൻറും പൗരപ്രമുഖനുമായിരുന്ന പി.കെ. സീതിഹാജിയെക്കുറിച്ചുള്ള സ്മരണിക പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കെ.ടി. മൊയ്തീൻ ഹാജിക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു.
കെ.ടി. ശക്കീർ ബാബു അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ, സാമൂഹിക മേഖലയിലെ നിസ്തുല സേവനത്തിന് പ്രഥമ സീതിഹാജി സ്മാരക അവാർഡ് മുഷ്താഖ് പേങ്ങാടിന് മുനവ്വറലി തങ്ങൾ കൈമാറി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈറ്റ് ഗാർഡ്, ആമില ടാസ്ക് ടീം അംഗങ്ങൾക്കുള്ള പുരസ്കാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. അബ്ദുല്ലക്കോയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.ടി. ഖൈറുന്നിസ, കെ.എം. സൽമാൻ എന്നിവർ വിതരണം ചെയ്തു.
നസീം പുളിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ അൽ ഖാസിമി, കെ.ടി. അഹമ്മദ് കോയ, പി.വി.സി. ബാപ്പുട്ടി ഹാജി, പി.വി.എ. ജലീൽ, എ. അബ്ദുൽ കരീം, പി.ടി. ശിവശങ്കരൻ, ബാബു മാസ്റ്റർ, മായക്കാര, മൊയ്തീൻ കോയ, കെ.പി. ബദറുദ്ധീൻ, ഫൈസൽ മാസ്റ്റർ, എം. അൻവർ, ടി. അഹമ്മദ്, ടി. അബ്ദുല്ല, എ.കെ. ബിച്ചു എന്നിവർ സംസാരിച്ചു. ഇ. ഹസൻകോയ സ്വാഗതവും എം. നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.