മുഹമ്മദ് ഇല്യാസ്
റിയാദ്: ഈ മാസം 22ന് നിര്യാതനായ തമിഴ്നാട് ട്രിച്ചി ജില്ലയിലെ മരുങ്കാപുരി താലൂക്ക് ദുവരങ്കുറിഞ്ചി സ്വദേശി പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ മുഹമ്മദ് ഇല്യാസിന്റെ മൃതദേഹം റിയാദിൽ ഖബറടക്കി. റിയാദിൽ ദീർഘകാലമായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
സഹോദരങ്ങളായ സയ്യിദും സിയാവുൽ ഹഖും റിയാദ് സോൺ ഇന്ത്യൻസ് വെൽഫെയർ ഫോറം റിയാദ് സെൻട്രൽ സോൺ ഭാരവാഹി മിമിസൽ നൂർ മുഹമ്മദിനെ ബന്ധപ്പെട്ട് സഹായം തേടിയതിനെ തുടർന്നാണ് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് വഴിയൊരുങ്ങിയത്.
സാമൂഹിക ക്ഷേമ വകുപ്പ് സെക്രട്ടറി കൊടിപ്പള്ളം സാദിഖ് പാഷ ഇന്ത്യൻ എംബസിയുടെ പൂർണ സഹകരണത്തോടെ റിയാദ് സോൺ സാമൂഹിക ക്ഷേമവകുപ്പ് സെക്രട്ടറി കൊടിപ്പള്ളം സാദിഖ് ഭട്സ, അബ്ദുസ്സലാം, സൈനുൽ ആബ്ദീൻ, യാസർ എന്നിവർ ഇടപെട്ട് എല്ലാ ജോലികളും പൂർത്തിയാക്കി. തിങ്കളാഴ്ച അസർ നമസ്കാരത്തിന് ശേഷം എക്സിറ്റ് 15ലെ അൽ റാജിഹി മസ്ജിദിൽ ജനാസ നമസ്കാരം നടത്തി നസീം ഹയ്യുൽ സലാമിലെ മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.