നൗഷാദ് ആലങ്ങാടൻ, അബ്ദുൽ റഷീദ് എക്കാപറമ്പ്, ഫാറൂഖ് തെന്നല, ആലിക്കുട്ടി കിളിനാടൻ
ജിദ്ദ: കെ.എം.സി.സി ജിദ്ദ മസ്ജിദ് മലിക് സഊദ് ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനസ് ബിൻ മാലിക് സെന്ററിൽ നടന്ന ഏരിയ സമ്മേളനം ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ഉദ്ഘാടനം ചെയ്തു. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കർ അരിമ്പ്ര, ഇസ്മായിൽ മുണ്ടക്കുളം, റഫീഖ് സുല്ലമി എന്നിവർ ആശംസകൾ നേർന്നു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട്, നിരീക്ഷകരായ ജിദ്ദ കണ്ണൂർ ജില്ല കെ.എം.സി.സി പ്രസിഡന്റ് സകരിയ, ജിദ്ദ പാലക്കാട് ജില്ല ട്രഷറർ ഷൗക്കത്ത് പട്ടാമ്പി എന്നിവർ നിയന്ത്രിച്ചു. റഷീദ് എക്കാപറമ്പ് സ്വാഗതവും റഷീദ് കോഴിക്കോടൻ നന്ദിയും പറഞ്ഞു. ശിഹാബ് ഹുദവി ഖിറാഅത്ത് നടത്തി.
ഭാരവാഹികൾ: നൗഷാദ് ആലങ്ങാടൻ (ചെയർ), അബ്ദുൽ റഷീദ് എക്കാപറമ്പ് (പ്രസി), ഫാറൂഖ് തെന്നല (ജന. സെക്ര), ആലിക്കുട്ടി കിളിനാടൻ (ട്രഷ), സത്താർ മംഗലശ്ശേരി, കെ.കെ. മുസ്തഫ, നഈം, മൻസൂർ നടക്കാവ് (വൈ. പ്രസി), റഷീദ് കോഴിക്കോടൻ, സലീം പരവക്കൽ, ഫൈസൽ ചൂട്ടാൻ, റഫീഖ് അത്തോളി (ജോ. സെക്ര), ഉബൈദ് ഫൈസി, അബ്ദുൽ കരീം, അൻവർ പൂനൂർ, അനസ് അരീതോട് (ഉപ. കമ്മിറ്റി അംഗം), ബാദുഷ കൊണ്ടോട്ടി (മീഡിയ വിങ് കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.