മദീന: മദീനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മസ്ജിദു നബവിയിലേക്കുള്ള യാത്രാസംവിധാനം പൂർണ വിജയമായെന്ന് വിലയിരു ത്തൽ. സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റികോ)യുടെ സഹായത്തോടെ പൊതുഗതാഗത സംവിധാനം വിപുലീകരിച്ചത ിനാല്‍ സ്വകാര്യ വാഹനങ്ങളുടെ തിരക്ക് കാര്യമായ തോതിൽ നിയന്ത്രിക്കാനായി. റമദാന്‍ മാസത്തിലെ പ്രാർഥനകള്‍ക്കായി വിശ്വാസികളുടെ വലിയ തിരക്കാണ് ഹറമിൽ അനുഭവെപ്പടുന്നത്. നോമ്പ് തുറക്ക് വേണ്ടിയും രാത്രി നമസ്കാരത്തിനായും എത്തുന്ന വിശ്വാസികള്‍ വിവിധ പോയിൻറുകളില്‍ തങ്ങളുടെ വാഹനങ്ങൾ പാര്‍ക്ക് ചെയ്ത് അവിടെ നിന്ന് സാപ്റ്റികോയുടെ ഹറം ഷട്ടില്‍ സർവീസ് ബസിൽ മസ്ജിദുന്നബവിയിലെത്തുന്നതാണ് പുതിയ സംവിധാനം.
ഒരു യാത്രക്ക് മൂന്ന് റിയാലും ഇരു ഭാഗങ്ങളിലേക്കുമായി അഞ്ച് റിയാലുമാണ് ടിക്കറ്റ് നിരക്ക്. അസീസിയ സ്റ്റേഡിയം, ദയീഷ, ആലിയ മാള്‍, അസ്ഹരി, ശുഹദാ ഉഹ്ദ്, ഖാലിദിയ്യ, ഖുബാ, ത്വരീഖ് ഹിജ്റ എന്നീ സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇൗ പോയിൻറുകളിൽ നിന്നെല്ലാം ഹറമിലേക്ക് ഷട്ടില്‍ സർവീസുണ്ട്. യാത്രക്കാർക്ക് വേണ്ട സഹായങ്ങളും മാർഗനിർദേശങ്ങളും നൽകാൻ സേവനസന്നദ്ധരായി വിദ്യാർഥികളും താൽക്കാലിക ജീവനക്കാരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.