റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിൽ മരിച്ചു. വയനാട് മേപ്പാടി മുക്കില്‍ പീടിക സ്വദേശി വട്ടപ്പറമ്പില്‍ അഷ്റഫ് (48) ആണ് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ മരിച്ചത്. റിയാദ് കെ.എം.സി.സി വയനാട് ജില്ല ജനറൽ സെക്രട്ടറിയാണ് അഷ്റഫ് മേപ്പാടി.
റിയാദ് സനാഇയയില്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലായിരുന്നു ജോലി. നബീസയാണ് ഉമ്മ. ആമിനക്കുട്ടി ഭാര്യ. മക്കള്‍: അഫ്സല്‍, ഹര്‍ഷിയ, ഹനാ ശലഭി. സഹോദരന്‍ യൂനുസ് റിയാദിലുണ്ട്.
അഷ്റഫിെൻറ നിര്യാണത്തില്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.