ശമ്പള കുടിശിക ചോദിച്ചപ്പോൾ ഹുറൂബാക്കി : മലയാളി ലേബർ കോടതിയെ സമീപിക്കാനൊരുങ്ങുന്നു

ജുബൈൽ: 10 മാസത്തെ ശമ്പള കുടിശിക ചോദിച്ചപ്പോൾ ഹുറൂബാക്കിയ നടപടിക്കെതിരെ മലയാളി ലേബർ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കൊല്ലം ഇരവിപുരം ട്രീസ ഹൗസിൽ സുനിൽ ജോൺ ആണ് നീതി ആവശ്യപ്പെട്ട് നിയമ പരിഹാരം തേടുന്നത്. ഇതി​​െൻറ ഭാഗമായി ഇന്ത്യൻ എംബസി സേവന കേന്ദ്രം പ്രവർത്തകരുമായി സുനിൽ ചർച്ച നടത്തി. നേരത്തെ സൗദിയിലായിരുന്ന ജോൺ നിതാഖാത് കാലയളവിൽ നാട്ടിൽ പോയ ശേഷം ഹഫർ അൽ-ബാതിനിലെ ഒരു കമ്പനയിൽ ഇൻസ്ട്രുമെ​ൻറ്​ ടെക്നിഷ്യൻ ആയി പുതിയ വിസയിലാണ് ജോലിക്കെത്തിയത്. 2,000 റിയാൽ ശമ്പളം കരാറിലാണ് വന്നതെങ്കിലും 1,800 റിയാൽ മാത്രമാണ് തുടക്കം മുതൽ നൽകിയത്. ജുബൈലിൽ എത്തിയിട്ട് ഒരു വർഷമാകുന്നു. 

ഇതിൽ 10 മാസം ജോലി ചെയ്ത ശമ്പളമാണ് സുനിലിന് കമ്പനി നൽകാനുള്ളത്. പലതവണ ശമ്പളം ചോദിച്ചു ചെന്നെങ്കിലും ജോലി ചെയ്ത സ്ഥലത്തുന്ന് പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു മടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും അന്വേഷിച്ചപ്പോൾ ത​​െൻറ ശമ്പളം സ്പോൺസർ കൈപ്പറ്റി എന്നാണ് മലയാളിയായ മാനേജർ അറിയിച്ചതെന്ന് സുനിൽ പറഞ്ഞു. ഇഖാമയുടെ കാലാവധി പരിശോധിച്ചപ്പോഴാണ് തൻ ഹുറൂബിലാണെന്ന് സുനിൽ തിരിച്ചറിയുന്നത്. 

ഇതിനെ തുടർന്നാണ് ജുബൈൽ എംബസി സേവനകേന്ദ്രം പ്രവർത്തകരുമായി നിയമ നടപടിയെ സംബന്ധിച്ച് ചർച്ച ചെയ്തത്. സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് സുനിൽ ഓരോ ദിവസവും തള്ളിനീക്കുന്നത്. ശമ്പളം ലഭിക്കുകയും ഹുറൂബ് മാറ്റുകയും ചെയ്തില്ലെങ്കിൽ നിയമവഴിയിൽ നീങ്ങാനാണ് തീരുമാനം.

Tags:    
News Summary - malayalee labour-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.