ഡ്രൈവിങില്‍ സ്ത്രീകള്‍ക്ക് പ്രത്യേക നിയന്ത്രണമില്ല-ട്രാഫിക് വിഭാഗം

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ പ്രത്യേകമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍  ഉദ്ദേശിക്കുന്നില്ലെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി. രാജ്യത്തെ വന്‍നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേകളില്‍ വരെ സ്ത്രീകള്‍ക്കും വാഹനമോടിക്കാവുന്നതാണ്​. ഏതെങ്കിലും നിരത്തുകളിലോ, പ്രദേശങ്ങളിലോ സ്ത്രീകള്‍ക്ക് പ്രത്യേക വിലക്ക് ഏര്‍പ്പെടുത്താനാവില്ല. 2018 ജൂണ്‍ 24ന് ലൈസന്‍സ് നല്‍കിത്തുടങ്ങുന്നതോടെ ലൈസന്‍സി​​െൻറ എല്ലാ ആനുകൂല്യങ്ങളും സ്ത്രീകള്‍ക്കും ലഭിക്കും. വനിത ട്രാഫിക് പൊലീസും ഈ സന്ദര്‍ഭത്തില്‍ സേവനത്തിലുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം  വിളിച്ചു ചേർത്ത വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ വെളിപ്പെടുത്തി. തൊഴില്‍, സാമൂഹ്യക്ഷേമം, സിവില്‍ സര്‍വീസ്  മന്ത്രാലയങ്ങളുമായി ചര്‍ച്ച ചെയ്ത് നിയമ ലംഘകരായ വനിത ഡ്രൈവര്‍മാരെ പാര്‍പ്പിക്കാനുള്ള അഭയകേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന്   ട്രാഫിക് വിഭാഗം പബ്ലിക് റിലേഷന്‍ മേധാവി മുഹമ്മദ് ബിന്‍ അബ്​ദുല്ല അല്‍ബസ്സാമി പറഞ്ഞു. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള തടവും പിഴയും പുനരവലോകനം ചെയ്യുമെന്നും നിയമ ലംഘനത്തിന് നല്‍കുന്ന പോയിൻറുകള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്നും അധികൃതര്‍ വ്യക്​തമാക്കി. ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി, റോഡ് സുരക്ഷ, പൊതുസുരക്ഷ എന്നിവയുടെ മേധാവികളും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    
News Summary - ladies driving saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.