കോഴിക്കോട് സ്വദേശി മക്കയിൽ മരിച്ചു

ഹാഇൽ: നാട്ടിൽനിന്ന്​ ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മക്കയിലെത്തിയ മലയാളി മരിച്ചു. ഹാഇലിൽ ബഖാല നടത്തുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി അഷ്‌റഫ്‌ (47) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​. നാട്ടിൽനിന്നും ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാൻ ഹാഇലിൽനിന്ന്​ സകുടുംബം കഴിഞ്ഞ ദിവസം മക്കയിൽ എത്തിയതായിരുന്നു.

അവിടെ വെച്ച്​ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾക്ക് കെ.എം.സി.സി നേതൃത്വം നൽകുന്നു.

Tags:    
News Summary - kozhikode native died in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.