റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 76ാമത് യുനിറ്റ് അൽഖർജ് ഏരിയക്ക് കീഴിൽ ഹുത്ത തമീമിൽ രൂപവത്കരിച്ചു. രൂപവത്കരണ യോഗത്തിൽ ധനഞ്ജയൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റഫീഖ് പാലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മെഹ്റൂഫ് പൊന്ന്യം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ ഏരിയ രക്ഷാധികാരി കൺവീനർ ടി.ജി ജോസഫ്, ഏരിയ പ്രസിഡൻറ് ഗോപാലൻ, കേന്ദ്ര സാംസ്കാരിക വിഭാഗം ചെയർമാൻ സിയാദ് മണ്ണഞ്ചേരി, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തിൽ, ബാലു വേങ്ങേരി, സി.കെ രാജു, ജയൻ പെരുനാട്, മോഹനൻ, മൻസൂർ, അജിത്, ഹംസ, മണികണ്ഠൻ, രാജമണി, ഡേവിഡ് എന്നിവർ സംസാരിച്ചു.
ഏരിയ ഏരിയ ആക്ടിങ് സെക്രട്ടറി രാജൻ പള്ളിത്തടം സ്വാഗതവും യൂനിറ്റ് സെക്രട്ടറി റഹീം നന്ദിയും പറഞ്ഞു.
13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. ഭാരവാഹികൾ: ധനഞ്ജയൻ (പ്രസി), റഹീം (സെക്ര), ബൈജു (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.