Posted On
date_range Updated On
date_range പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് കേളി കുടുംബവേദി
റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നവകേരളം പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ 'നാടാകെ നവകേരളം പച്ചത്തുരുത്ത്' എന്ന പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷതൈകൾ നട്ടു.
പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പരിപാടിക്ക് പ്രസിഡന്റ് പ്രിയ വിനോദ് നേതൃത്വം നൽകി. അംഗങ്ങൾ അവർക്ക് സാധ്യമായ എല്ലാ പ്രദേശങ്ങളിലും കുട്ടികൾ വൃക്ഷത്തൈകൾ നട്ടു.
സെക്രട്ടറിയേറ്റ് അംഗങ്ങളായ ഫസീല നസീർ, നസീർ മുള്ളൂർക്കര, വിനോദ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സന്ധ്യ രാജ്, ജയരാജ്, ഗീത ജയരാജ്, അംഗങ്ങളായ ഗിരീഷ് കുമാർ, വിദ്യ ഗിരിഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.