ഹൃദയാഘാതം; മലയാളി യുവാവ് റിയാദിൽ മരിച്ചു

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. കൊട്ടാരക്കര മയിലം സ്വദേശി ഷിനു കൊച്ചുണ്ണി (33) ആണ് മരിച്ചത്.

റിയാദ് എയര്‍പോര്‍ട്ട് റോഡിലെ സാസ്‌കോ പെട്രോള്‍ പമ്പ് ജീവനക്കാരനാണ്. ദുബൈയില്‍ ജോലി ചെയ്യുന്ന മായ ജോയ് ആണ് ഭാര്യ. സ്‌നേഹ ഷിനു ഏക മകളാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ്, സുഹൃത്ത് ഷൈബു എന്നിവര്‍ രംഗത്തുണ്ട്.

Tags:    
News Summary - Heart attack; Malayalee youth dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.