മക്ക: റമദാനിൽ മക്ക ഹറമിൽ സുരക്ഷ ഉദ്യോഗസ്ഥർ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങൾ ശ്രദ്ധേയമാകുന്നു. സുരക്ഷ രം ഗത്ത് മാത്രമല്ല മാനുഷിക സേവന രംഗത്ത് ഇവർ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും മറ്റും വൈറലാകുകയാണ്. റമദാനിലെ വർധിച്ച തിരക്ക് കണക്കിലെടുത്ത് ഹറമിനകത്തും പുറത്തും സേവനത്തിന് ഇത്തവണയും നൂറു കണക്കിന് പൊലീസുകാരെയാണ് വിവിധ സുരക്ഷ വകുപ്പുകൾക്ക് കീഴിൽ നിയോഗിച്ചിരിക്കുന്നത്. പ്രായം കൂടിയവരും രോഗികളും അവശരുമായവർക്ക് വേണ്ട സഹായങ്ങൾ നൽകൽ , തീർഥാടകരുടെ പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കൽ, വഴിയറിയാത്തവർക്ക് വഴി കാണിച്ചു കൊടുക്കൽ, തിരക്കൊഴിവാക്കൽ, ഉംറ കർമങ്ങൾക്ക് സഹായിക്കൽ തുടങ്ങി വിവിധ സേവനങ്ങൾക്ക് ഇവർ രംഗത്തുണ്ട്. തീർഥാടകരുമായി എങ്ങനെ പെരുമാറണമെന്ന് പ്രത്യേക പരിശീലനം ലഭിച്ചവരാണിവർ. വിവിധ ഭാഷകൾ അറിയുന്നവരും കൂട്ടത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.