സൗദിയില്‍ ജൂലൈ മുതൽ മൂല്യവർധിത നികുതി 15 ശതമാനം

ജിദ്ദ: കോവിഡ് പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാൻ മൂല്യവർധിത നികുതി (വാറ്റ്​) വർധിപ്പിച്ചും കർശന സാമ്പത്തിക നിയന്ത്രണങ്ങൾ ഏ​ർപ്പെടുത്തിയും ശക്തമായ നടപടിക്ക്​ സൗദി അറേബ്യ ഒരുങ്ങുന്നു. നിലവിലുളള അഞ്ച് ശതമാനം വാറ്റ് 15 ശതമാനമായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുളള തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന്​ സൗദി ധനകാര്യ, സാമ്പത്തികാസുത്രണ മന്ത്രി പ്രഫ. മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽജദ്​അനെ ഉദ്ധരിച്ച്​ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇൗ വർഷം ജൂലൈ മുതല്‍ വാറ്റ് ഉയര്‍ത്താനാണ് തീരുമാനം. ജൂലൈ 15 മുതല്‍ വാറ്റ് ഉയര്‍ത്തുന്ന തീരുമാനം നടപ്പാകും. ഇതിന്​ പുറമെ ജൂൺ മുതൽ ജനങ്ങളുടെ ജീവിതാവശ്യങ്ങൾക്ക്​ നൽകുന്ന പ്രത്യേക ആനുകൂല്യവും (ലിവിങ്​ അലവൻസ്​) നിർത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്​.

 

Tags:    
News Summary - vat will rise to 15% in ksa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.