കോവിഡ്​ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: കോവിഡ്​ 19 ബാധിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചൽ ഇടമുളക്കൽ ആതിര ഭവനിൽ മധുസൂദനൻ പിള്ള (61) ആണ്​ മരിച്ചത്​. പനിയെ തുടർന്ന്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്​ ഇൗ മാസം മൂന്നിന്​ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലും പിന്നീട്​ വ​െൻറിലേറ്ററിലുമായിരുന്നു. ശനിയാഴ്ച്ച രാത്രി എട്ടിനാണ്​ മരണം സംഭവിച്ചത്​. അഞ്ച്​ വർഷമായി സൗദിയിൽ സി.സി.സി എന്ന കമ്പനിയിൽ ഡ്രൈവിങ്​ ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. സൗദിയിൽ വരുന്നതിന്​ മുമ്പ്​ ദുബൈയിലും കുവൈത്തിലുമായി 25 വർഷം ജോലി ചെയ്തിരുന്നു. ഭാര്യ: രമ മണി. മകൾ: ആതിര. മരുമകൻ: വിഷ്ണു. മാതാവ്: പത്മാക്ഷിയമ്മ. സഹോദരങ്ങൾ: പ്രഭാകുമാർ, വരദരാജൻ, പത്മരാജൻ പിള്ള, ജലജ കുമാരി. കോവിഡ്​ ബാധിച്ച്​ മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 13 ആയി.
Tags:    
News Summary - kollam native died in ksa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.