ബത്​ഹയി​ൽ ചെറിയ തീപിടിത്തം

റിയാദ്​: നഗരത്തിലെ വാണിജ്യകേന്ദ്രമായ ബത്​ഹയിൽ ചെറിയ തോതിൽ തീപിടിത്തം. ബത്​ഹ മെയിൻ സ്​ട്രീറ്റും​ ശാര ദരക്തറും സന്ധിക്കുന്ന ഭാഗത്തെ യമനി മാർക്കറ്റിനുള്ളിലാണ്​ തിങ്കളാഴ്​ച പുലർച്ചെ മൂന്നോടെ തീപിടിത്തമുണ്ടായത്​. യമനി ഗല്ലിയിലെ കെട്ടിടങ്ങളിലൊന്നി​​െൻറ ഭാഗത്താണ്​ തീ കണ്ടത്​. നിരവധി യൂനിറ്റ്​ അഗ്​നിശമന സേനകളെത്തി തീ നിയന്ത്രണ വിധേയമാക്കി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കനത്ത പുക ആകാശത്തേക്കുയർന്നിരുന്നു.
Tags:    
News Summary - fire in batha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.