സമ്പൂർണ കർഫ്യൂ; ബഖാലകളും റസ്​റ്റോറൻറുകളും തുറക്കും

റിയാദ്​: ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ അഞ്ച്​ ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ കര്‍ഫ്യൂ സമയത്ത് സൂപര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറക്കാമെന്ന് നഗര ഗ്രാമ മന്ത്രാലയം അറിയിച്ചു. എന്നാല്‍ കോവിഡ് വ്യാപന നിയന്ത്രണത്തി​​െൻറ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിരിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും പെട്രോള്‍ സ്‌റ്റേഷനുകള്‍ക്കും മുഴുവൻസമയ പ്രവര്‍ത്തനാനുമതിയുണ്ട്. കോഴികള്‍, പച്ചക്കറി, കന്നുകാലികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, വീടുകള്‍ അറ്റകുറ്റപണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, ഗോഡൗണുകൾ, ഗ്യാസ് സ്‌റ്റേഷനുകൾ, പെട്രോള്‍ പമ്പുകളിലെ സർവിസ് കേന്ദ്രങ്ങള്‍ എന്നിവ രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ്​ മുന്നുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. റസ്‌റ്റോറൻറുകള്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ തുറക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.
Tags:    
News Summary - curfew allows open supermarkets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.