സ്വർണ ഖനനഫാക്ടറി  ഉദ്​ഘാടനം ചെയ്​തു

ജിദ്ദ: അൽദുവൈഹി സ്വർണ ഖനനഫാക്ടറിയും അനുബന്ധ പദ്ധതികളും മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. അൽദുവൈഹി സ്വർണ ഖനന ഫാക്ടറി രാജ്യത്തെ  മികച്ച വികസന പദ്ധതികളൊന്നാണിതെന്ന് മക്ക ഗവർണർ പറഞ്ഞു. മുഴുവൻ മേഖലകളിലും സന്തുലിത പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതി. വിഷൻ 2030 മുന്നിൽ കണ്ടുള്ള പദ്ധതികളാണ് സൽമാൻ രാജാവി​െൻറ കീഴിൽ ഭരണകൂടം ആവിഷ്കരിച്ചു നടപ്പാക്കിവരുന്നത്. ഉൗർജ്ജ മന്ത്രാലയം നടത്തുന്നത് വലിയ ശ്രമങ്ങളാണ്. 

മക്ക മേഖലക്കും ജനങ്ങൾക്കും വലിയ പുരോഗതിയുണ്ടാക്കുന്നതാണ് മആദിൻ കമ്പനിയുടെ പദ്ധതികളെന്നും  ഗവർണർ പറഞ്ഞു. ഉൗർജ്ജ, ഇൻറസ്ട്രിയൽ, പ്രകൃതി വിഭവ മന്ത്രാലയ ഉപദേഷ്ടാവ് അമീർ ഫൈസൽ ബിൻ തുർക്കി, മആദിൻ കമ്പനി മേധാവി എൻജിനീയർ ഖാലിദ് ബിൻ സ്വാലിഹ് അൽ മദീഫർ, മക്ക മേഖല ഗവർണറേറ്റ് ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. രാജ്യത്തെ സ്വർണഖനന മേഖലയിലെ ഏറ്റവും വലിയ കേന്ദ്രമാണ് അൽദുവൈഹി ഖനന ഫാക്ടറി. മർകസ് ദലമിൽ നിന്ന്  125 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന  കേന്ദ്രത്തിൽ ഒരു വർഷത്തിൽ 180000 ഔൺസ് ശുദ്ധ സ്വർണം ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

Tags:    
News Summary - gold mining factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.