വനിതാമികവിൽ ‘എക്‌സ്‌പോ നിഗാഹ്’ അരങ്ങേറി

ജിദ്ദ: തനിമ നോര്‍ത്ത് സോണ്‍ വനിത വിഭാഗത്തി​​െൻറ ആഭിമുഖ്യത്തില്‍ ബാങ്ക്ള്‍സ് ആർട്​സ് ക്ലബ് വനിതകള്‍ക്കായി സ ംഘടിപ്പിച്ച ‘എക്‌സ്‌പോ നിഗാഹ് 2018’ മാധ്യമ, ചലച്ചിത്ര പ്രവർത്തക സമീറ അസീസ് ഉദ്​ഘാടനം ചെയ്തു. നിരന്തര പരിശ്രമത്ത ിലൂടെയാണ് മാതൃകകള്‍ സൃഷ്്ടിക്കപ്പെടുന്നത് എന്ന്​ അവർ പറഞ്ഞു. കഴിവുകള്‍ കണ്ടെത്തി ഏതു സാഹചര്യത്തിലും അവ വികസിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ സ്വയം നടത്തണം. എങ്കിൽ സാധ്യതകളുടെ ലോകം നമുക്ക് മുന്നില്‍ തുറക്കപ്പെടും. കഴിവും നിശ്ചയ ദാര്‍ഢ്യവുമുള്ള വനിതകളുടേതാണ് പുതിയ ലോകം. അനുഭവം സാക്ഷ്യപ്പെടുത്തി സമീറ അസീസ് പറഞ്ഞു.
ഡോ. ജയശ്രീ, ഡോ. ആമിന അലി (ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍), സലീന മുസാഫിര്‍ (കലാസഹിതി), റുക്‌സാന മൂസ (തനിമ സൗത്ത് സോണ്‍) എന്നിവര്‍ ആശംസ നേര്‍ന്നു.

മിസ്‌രിയ മൂസ (പ്രൈം എക്‌സ്പ്രസ്), റംഷിയ (ഇങ്ക്‌വാലി) എന്നിവര്‍ അതിഥികളായിരുന്നു.സംഘാടക സമിതി അംഗങ്ങളായ സുഹറ ബഷീര്‍, നിഹാല നാസര്‍ എന്നിവര്‍ നിഗാഹ് 2018 ​​​െൻറ സന്ദേശം അവതരിപ്പിച്ചു.ഡോ. രേവതി ബാലു, ഡോ. ഇന്ദു എന്നിവര്‍ നയിച്ച ആരോഗ്യബോധവത്​കരണ പരിപാടികള്‍, ഒപ്പന, കോല്‍ക്കളി, സംഘഗാനം, സൂഫി നൃത്തം, കശ്മീരി, ഹിന്ദി ദര്‍ബാര്‍ ഡാന്‍സ് എന്നിവയും അരങ്ങേറി. എക്‌സ്‌പോ കണ്‍വീനര്‍ ഷമീന അസീസ് സ്വാഗതവും സംഘാടക സമിതി അംഗം മുഹ്‌സിന അബ്്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. തനിമ നോര്‍ത്ത് സോണ്‍ വനിതാവിഭാഗം പ്രസിഡൻറ്​ നജാത്ത് സക്കീര്‍ മുഖ്യാതിഥിക്ക് ഉപഹാരം നൽകി. നഈമ ഫസല്‍ ഖിറാഅത്ത് നടത്തി. പെയിൻറിങ്ങ്, കാലിഗ്രഫി, ഫോട്ടോഗ്രഫി, ക്രാഫ്റ്റ്, ജ്വല്ലറി, ഫാഷന്‍, ഇന്നൊവേറ്റീവ് ഫുഡ്, മൈലാഞ്ചി ഡിസൈനിങ്ങ് എന്നീ ഇനങ്ങളിലായി 32 പേരാണ്​ പ്രദര്‍ശനത്തിൽ പ​െങ്കടുത്ത്​.

Tags:    
News Summary - expo-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.