കിഷോർ സന്തോഷ് (ഹെഡ് ബോയ്), മർവി ഉദയ് നസാരെ (ഹെഡ് ഗേൾ), അയാൻ അഹമ്മദ് (വൈസ് ഹെഡ് ബോയ്), ഷൈസ നഫീസ (വൈസ് ഹെഡ് ഗേൾ)
റിയാദ്: ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ വിദ്യാർഥി പാർലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. എട്ടാം ക്ലാസ് ആൽഫയിൽനിന്നുള്ള കിഷോർ സന്തോഷ് ഹെഡ്ബോയും അതേ ക്ലാസിലെ മർവി ഉദയ് നസാരെ ഹെഡ്ഗേളും ആയി തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ ഏഴ് ബീറ്റയിൽനിന്നുള്ള അയാൻ അസീസും ഷൈസ നഫീസയും യഥാക്രമം വൈസ് ഹെഡ്ബോയും വൈസ് ഹെഡ്ഗേളും ആയി തെരഞ്ഞെടുക്കപ്പെട്ടു.
ജനാധിപത്യ രീതിയിൽ നടന്ന വോട്ടിങ് പ്രക്രിയയിൽ സ്കൂൾ മാനേജർ അബീർ, പ്രിൻസിപ്പൽ സംഗീത അനൂപ്, ഹെഡ് മിസ്ട്രസ് വിദ്യ വിനോദ്, സി.ഒ.ഇ ഷാജിന ഷനോജ്, അധ്യാപകർ, മറ്റ് ജീവനക്കാർ, നാല് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികളും പങ്കെടുത്തു. സുതാര്യമായ രീതിയിൽ അധ്യാപകരുടെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ചും ഭരണത്തിൽ പൗരന്മാർക്കുള്ള സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രായോഗിക ധാരണ നൽകാൻ ഈ തെരഞ്ഞെടുപ്പ് പ്രക്രിയ വിദ്യാർഥികൾക്ക് സഹായകമായി. സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റ് അംഗങ്ങളെ വിദ്യാർഥി സമൂഹത്തിന് പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.